Posted On
date_range Updated On
date_range പെരുന്നാളിന് സൗദിയിലെ പള്ളികളിൽനിന്ന് തക്ബീർ ധ്വനികളുയരും
ജിദ്ദ: ചെറിയ പെരുന്നാളിന് സൗദി അറേബ്യയിലെ പള്ളികളിൽ നിന്ന് തക്ബീർ ധ്വനികളുയരും. പെരുന്നാൾ ദിവസം രാജ്യത്തെ പള്ളികളിൽ തക്ബീർ ചൊല്ലുവാൻ ബാങ്ക് വിളിക്കുന്ന മുഅദ്ദീന്മാർക്ക് മതകാര്യ വകുപ്പ് അനുമതി നൽകി. സൗദി ഭരണാധികാരി സൽമാൻ രാജാവിെൻറ നിർദേശത്തെ തുടർന്നാണിത്. പ്രഭാത നമസ്കാരശേഷം ഇൗദ് നമസ്കാര സമയം വരെ പള്ളിയുടെ പുറത്തെ ഉച്ചഭാഷിണികളിലൂടെ തക്ബീർ ആവർത്തിച്ചു ചൊല്ലാനാണ് അനുവാദം നൽകിയിരിക്കുന്നത്.
എന്നാൽ, ആരോഗ്യ സുരക്ഷ മുൻകരുതലിെൻറ ഭാഗമായി പള്ളികളിലോ ഇൗദ് ഗാഹുകളിലോ ഇൗദ് നമസ്കാരം ഉണ്ടായിരിക്കുകയില്ലെന്നും ഇത് ഉറപ്പുവരുത്തണമെന്നും മതകാര്യവകുപ്പ് പുറപ്പെടുവിച്ച അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.