കോഴിക്കോട് തെക്കേപ്പുറം വോളിബാൾ ടൂർണമെന്റിൽ ചാമ്പ്യന്മാരായ മാജിദ്‌ അൽ റമ്മ ടീം ട്രോഫിയുമായി

തെക്കേപ്പുറം വോളി ‘മാജിദ് അൽ റമ്മ’ ചാമ്പ്യന്മാർ

ദമ്മാം: ഫ്രൈഡേ ക്ലബ് സംഘടിപ്പിച്ച ഏഴാമത് കോഴിക്കോട് തെക്കേപ്പുറം വോളിബാൾ ടൂർണമെൻറിൽ മാജിദ്‌ അൽ റമ്മ ചാമ്പ്യന്മാരായി. ആദ്യ സെറ്റ് നേടിയ മിഡ് സൗത്തിനെതിരെ തുടർന്നുള്ള രണ്ടു സെറ്റുകൾ നേടിയാണ് കിരീടം ചൂടിയത്.

നേരത്തേ സെമിയിൽ രക്​മിയെയും ലൈഫ് ലൈൻ ടൂൾസിനെയും തോൽപിച്ചാണ് മജീദ് അൽ റമ്മയും മിഡ് സൗത്തും ഫൈനലിൽ ഇടംപിടിച്ചത്. ടൂർണമെൻറിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച സാബിത്തിനെ ടൂർണമെന്റിലെ താരമായി തിരഞ്ഞെടുത്തു.

മുഹമ്മദ്‌ അലി വിജയികൾക്കുള്ള ട്രോഫി വിതരണം ചെയ്തു. കെ.വി. അക്ബറിനെ ഉപഹാരം നൽകി ആദരിച്ചു. റഊഫ്, ജവാദ്, സിദ്ദീഖ്​, ഇൻതികാഫ്, ബാസിത്ത്, ജിനോസ്, ഫദൽ, സമീർ എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - Tekkeppuram volley 'Majid Al Ramma' champions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.