അല്ലീതിൽ വാഹനാപകടത്തിൽ അധ്യാപിക മരിച്ചു

മക്ക: വാഹനാപകടത്തിൽ അധ്യാപിക മരിക്കുകയും ഏഴ്​ പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു. ഇന്നലെ രാവിലെ അല്ലീത്​, ഗമീഖ റോഡിലാണ്​ സ്​കൂൾ അധ്യാപകരെ കൊണ്ടുപോകുന്ന വാനും കാറും കൂട്ടിയിടിച്ചത്​.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അധ്യാപികയെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട്​ മരിച്ചു. വാഹനത്തിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ സിവിൽ ഡിഫൻസ്​ എത്തിയാണ്​ പുറത്തെടുത്തത്​.
രണ്ട്​ പേരുടെ പരിക്ക്​ നിസ്സാരമാണ്​. പരിക്കേറ്റവരെ അല്ലീത്​ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags:    
News Summary - teacher died in road accident-saudi-gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.