ദുബൈ: വിദേശ ഇന്ത്യക്കാർ നാട്ടിൽ ആദായ നികുതി റിേട്ടൺ നൽകുേമ്പാൾ വിദേശ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകണമെന്ന നിർദേശം സാധാരണ പ്രവാസികളെ ബാധിക്കില്ലെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധനും പ്രവാസി വെൽഫയർ ട്രസ്റ്റ് ചെയർമാനുമായ കെ.വി.ഷംസുദ്ദീൻ വ്യക്തമാക്കി.
ഇതുസംബന്ധിച്ച് പ്രചരിക്കുന്ന പല വാർത്തകളും പ്രവാസികളിൽ ഭീതിയുണ്ടാക്കിയ സാഹചര്യത്തിലാണ് അദ്ദേഹം ഇൗ വിശദീകരണം നൽകിയത്.
യഥാർഥത്തിൽ സാധാരണക്കാരായ പ്രവാസികൾ ഇതിൽ ഭയക്കേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ പ്രവാസികളും നികുതി റിേട്ടൺ ഫയൽ ചെയ്യേണ്ടതില്ല.
നാട്ടിൽ വാടക, കച്ചവടത്തിൽ നിന്ന് ആദായം, ഒാഹരി വിൽപ്പനയിൽ നിന്ന് ഹ്രസ്വകാല ലാഭം തുടങ്ങിയ വഴി വരുമാനമുണ്ടെങ്കിലേ പ്രവാസികൾ ആദായ നികുതി റിേട്ടൺ ഫയൽ ചെയ്യേണ്ടതുള്ളൂ.
പ്രവാസി ഇന്ത്യക്കാരുടെ വിദേശത്തുള്ള സമ്പത്തിനോ വരുമാനത്തിനോ നിക്ഷേപത്തിനോ നികുതിയില്ല. നാട്ടിൽ വരുമാനമുണ്ടെങ്കിലാണ് റിേട്ടൺ നൽകേണ്ടത്.
നാട്ടിൽ വാടക നിയമപരമായ മാർഗത്തിലൂടെയാണ് ലഭിക്കുന്നതെങ്കിൽ ഉറവിടത്തിൽ നിന്ന് തന്നെ ആദായനികുതി പിടിച്ചിട്ടുണ്ടാകും. ചിലർക്ക് ബാങ്കുകളിൽ എൻ.ആർ.ഒ അക്കൗണ്ടുണ്ടാകും.അതിലെ പലിശക്കും ഉറവിടത്തിൽനിന്ന് തന്നെ ബാങ്ക് നികുതി പിടിക്കും. ഇത്തരക്കാർക്ക് നികുതി ബാധ്യതയുള്ള മറ്റു വരുമാനമൊന്നുമില്ലെങ്കിൽ നികുതി റിേട്ടൺ ഫയൽ ചെയ്താൽ, പിടിച്ചെടുത്ത നികുതി തിരിച്ചുകിട്ടും. കാരണം ഇന്ത്യയിൽ രണ്ടര ലക്ഷത്തിൽ കൂടുതൽ വാർഷിക വരുമാനമുണ്ടെങ്കിലേ നികുതി നൽകേണ്ടതുള്ളൂ. ഇതിൽ തന്നെ ചില ഇളവുകളുണ്ട്. അഞ്ചു ലക്ഷം വരെ അഞ്ചു ശതമാനമാണ് നികുതി നൽകേണ്ടത്.
പ്രവാസി ആയാലും അല്ലെങ്കിലും ആരെങ്കിലും നികുതി റിേട്ടൺ നൽകുന്നുണ്ടെങ്കിൽ പുതിയ കോളം നൽകിയിട്ടുണ്ട്. നിങ്ങൾക്ക് വിദേശത്ത് ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കിൽ അത് കാണിക്കണമെന്നാണ് അതിൽ പറയുന്നത്.
വിദേശത്ത് നിക്ഷേപം നടത്തി അതിൽ നിന്ന് ലാഭമുണ്ടാക്കുന്ന നാട്ടിൽ സ്ഥിരതാമസക്കാരായവരെ ഉദ്ദേശിച്ചാണ് ഇൗ പുതിയ നിർദേശം വന്നത്. നാട്ടിലെ പല സിനിമാ താരങ്ങൾക്കും വിദേശത്ത് നിേക്ഷപവും ആദായവുമുണ്ട്. ഇവർ റിേട്ടൺ ഫയൽ ചെയ്യുേമ്പാൾ ഇൗ വരുമാനം ഉൾപ്പെടുത്തേണ്ടിവരും. നിയമവിരുദ്ധ മാർഗത്തിലൂടെ വിദേശത്ത് നിന്ന് പണമിടപാട് നടത്തുന്നവരുമുണ്ട്.
ഇവരെയൊക്കെ കണ്ടുപിടിക്കാൻ വേണ്ടിയാണ് ആദായ നികുതി വകുപ്പ് പുതിയ നിർദേശം കൊണ്ടുവന്നത്. പ്രവാസികളുടെ വിദേശത്തെ ബാങ്ക് അക്കൗണ്ടുകളിലുള്ള പണത്തിന് നികുതി വരുന്നു എന്നത് തെറ്റിദ്ധാരണയാണ്. ഭാവിയിൽ വിദേശ വരുമാനത്തിന് നികുതി വരുെമന്ന ആശങ്കയും അസ്ഥാനത്താണെന്ന് കെ.വി.ഷംസുദ്ദീൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.