വില്‍പന വില വാറ്റ് ഉള്‍പ്പെട്ടതായിരിക്കണം: നികുതി വിഭാഗം വാറ്റ് ബിൽ അറബി ഭാഷയിൽ വേണം

റിയാദ്: സൗദിയിലെ ചില്ലറ വില്‍പന കേന്ദ്രങ്ങളില്‍ പ്രദര്‍ശിപ്പിച്ച വസ്തുക്കളുടെ വില മൂല്യവര്‍ധിത നികുതി ഉള്‍പ്പെടെയായിരിക്കണമെന്ന് സകാത്ത് ആൻറ്​ ഇന്‍കം ടാക്സ് അതോറിറ്റി വ്യക്തമാക്കി. പ്രദര്‍ശിപ്പിച്ച വിലയില്‍ പിന്നീട് നികുതി കൂട്ടി വാങ്ങുന്ന പ്രവണത പാടില്ല.
അഞ്ച് ശതമാനം വാറ്റ് ഉപഭോക്താക്കള്‍ക്കും ടാക്സ് അതോറിറ്റിക്കും സുതാര്യമായി വ്യക്തമാകുന്ന തരത്തിലായിരിക്കണം വില പ്രദര്‍ശിപ്പിക്കുന്ന ബിൽ. നികുതി ഉള്‍പ്പെട്ട ബിൽ അറബിയിലായിരിക്കണമെന്നും സ്ഥാപനത്തി​​െൻറ വാറ്റ് രജിസ്ട്രേഷന്‍ നമ്പര്‍ ബില്ലില്‍ കാണിച്ചിരിക്കണമെന്നും നിബന്ധനയിലുണ്ടെന്ന്​ അതോറിറ്റി ഓര്‍മിപ്പിച്ചു. അറബി ഭാഷയിലല്ലാതെ ബിൽ നല്‍കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ അതോറിറ്റിയുടെ 1900 എന്ന ഏകീകൃത നമ്പറില്‍ വിവരമറിയിക്കണമെന്ന്​ അധികൃതര്‍ ഉപഭോക്താക്കളോട് അഭ്യര്‍ഥിച്ചു. ടാക്സ് അതോറിറ്റി നിശ്ചയിച്ച പ്രത്യേക മാതൃകയിലായിരിക്കണം ബിൽ എന്നും നിബന്ധനയുണ്ട്. ബില്‍ നമ്പര്‍, സ്ഥാപനത്തി​​െൻറ പേര്, വിലാസം, ബില്‍ തിയതി, വാറ്റ് കൂടാതെയുള്ള വില, അഞ്ച് ശതമാനം വാറ്റ് സംഖ്യ, വാറ്റ് ഉള്‍പ്പെട്ട വില എന്നിവയും ബില്ലില്‍ ഉൾപെട്ടിരിക്കണം. വാറ്റ് രജിസ്ട്രേഷന്‍ നമ്പര്‍ കാണിക്കാതെ വാറ്റ് ചുമത്തുന്നത് പിഴ ഈടാക്കുന്ന നിയമ ലംഘനമായി പരിഗണിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.
Tags:    
News Summary - Tax and VAT issue Saudi, Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.