തബൂക്കിലെ തനിമ സാംസ്കാരിക വേദി പ്രവർത്തകർ മലപ്പുറത്ത് സംഗമിച്ചപ്പോൾ
തനിമ തബൂക്ക് പ്രവാസി സംഗമം
തബൂക്ക്: തനിമ സാംസ്കാരിക വേദിയുടെ നിലവിൽ തബൂക്കിലുള്ള പ്രവർത്തകരും പ്രവാസം അവസാനിപ്പിച്ച് നാട്ടിലുള്ള പ്രവർത്തകരും അവരുടെ കുടുംബങ്ങളും ചേർന്ന് പ്രവാസി സംഗമം സംഘടിപ്പിച്ചു. മലപ്പുറം മലബാർ ഹൗസിൽ ഒരുക്കിയ അപൂർവ സംഗമത്തിൽ ഇരുപതോളം കുടുംബങ്ങൾ ഒത്തുകൂടി. വെൽഫെയർ പാർട്ടി മലപ്പുറം ജില്ല പ്രസിഡൻറ് നാസർ പരിപാടി ഉദ്ഘാടനം ചെയ്തു. ഷറഫുദ്ദീൻ തിരുവനന്തപുരം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സിറാജ് എറണാകുളം, ഉമർ തൃശൂർ, കെ.എസ്. നവാസ് എടവിലങ്, സാജിദ് നിലമ്പൂർ എന്നിവർ സംസാരിച്ചു. ഹസീൻ ഉമർ ഖിറാഅത്ത് നടത്തി. ഹസ്ന ഉമറിന്റെ ആഭിമുഖ്യത്തിൽ നടന്ന ഗാനവിരുന്ന് സംഗമത്തിന് മധുരമേകി. സക്കീർ കാര്യവട്ടം സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.