തിരുവനന്തപുരം പ്രവാസി അസോസിയേഷൻ ബാലവേദിയുടെ ‘ടാലന്റ് ഹണ്ട് 24’ൽ പങ്കെടുത്തവർ
Posted On
date_range Updated On
date_range ട്രിപ ബാലവേദി ടാലൻഡ് ഹണ്ട്
ദമ്മാം: തിരുവനന്തപുരം പ്രവാസി അസോസിയേഷൻ ബാലവേദി ‘ടാലൻഡ് ഹണ്ട് 24’ ദമ്മാം റെഡ്പോട്ട് റസ്റ്റാറന്റിൽ സംഘടിപ്പിച്ചു. ബാലവേദി പ്രസിഡന്റ് റാബിയ ഷിനുവും സെക്രട്ടറി നൈഹാൻ നഹാസും അവതാരകരായെത്തിയ ചടങ്ങിൽ ട്രിപയുടെ കുട്ടികൾ വിവിധയിനം കലാ പരിപാടികൾ അവതരിപ്പിച്ചു. ക്വിസ് മത്സരത്തിന് ജമീല ഹമീദും, ടേബിൾ ടോക്കിന് നിസാം യൂസഫും നേതൃത്വം നൽകി. വിവിധ കലാ പരിപാടികളും അരങ്ങേറി. പ്രോഗ്രാം കൺവീനർമാർ അശോക് കുമാറും ജെസ്സി നിസാമും നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.