ത്വാഇഫ്: കെ.എം.സി.സി ത്വാഇഫ് സെന്‍ട്രല്‍ കമ്മിറ്റി കുടുംബ സംഗമം സംഘടിപ്പിച്ചു. വനിത കെ.എം.സി.സി നേതൃത്വത്തില്‍ വനിതകള്‍ക്കായി പാചകമേളയും കുട്ടികള്‍ക്കായി കല കായിക മത്സരങ്ങളും നടന്നു. മുഹ്‌രിസ റഷീദ്, ഷൈജ റഷീദ് പാചകമേളയില്‍ യാഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. ഖുര്‍ആന്‍ പാരായണം, മാപ്പിളപ്പാട്ട്, ക്വിസ്, ഷൂട്ട്ഔട്ട് മത്സരവും നടന്നു. സമാപന ചടങ്ങില്‍ എം.എ റഹ്മാന്, പി.എം അബദുറഹ്മാന്‍ മൗലവി വടകര, അബ്ദുല്ല ചെറുമുക്ക്, ഡോ. ബഷീര്‍ പൂനൂര്‍, ജമാല്‍ വട്ടപ്പൊയില്‍, ബഷീര്‍ താനൂര്‍, ഗഫൂര്‍ പുല്ലാളൂര്‍, സൈനുദ്ദീന്‍, അബ്ദുല്‍സലാം പുല്ലാളൂര്‍, കോയ കടലൂണ്ടി എന്നിവരെ ആദരിച്ചു. സാമൂഹ്യപ്രവര്‍ത്തനത്തിന് ത്വാഇഫ് കെ.എം.സി.സി പ്രസിഡൻറും സി.സി.ഡബ്ല്യു അംഗവുമായ മുഹമ്മദ് സാലിക്ക് കെ.എം.സി.സി ഉപഹാരം എം എ റഹ്മാന് സമ്മാനിച്ചു. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ പോകുന്ന അബൂബക്കര്‍ ആവിലോറക്ക് യാത്രയയപ്പ് നല്‍കി. മേഖലയില്‍ നിന്നും ഹജ്ജ് സേവനത്തിന് പോയ വളണ്ടിയര്‍മാര്‍ക്ക് ജിദ്ദ കോണ്‍സുലേറ്റിെൻറയും സൗദി നാഷനല്‍ കമ്മറ്റിയുടെയും സർട്ടിഫിക്കറ്റുകള്‍ ചടങ്ങില്‍ വിതരണം ചെയ്തു. ജുനൈദ് കൈവേലിക്കടവ് പ്രഭാഷണം നടത്തി.
മുഹമ്മദ് സാലി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മുജീബ് കോട്ടക്കല്‍ സ്വഗതവും സലാം പുല്ലാളൂര്‍ നന്ദിയും പറഞ്ഞു. നാസര്‍ കഴക്കൂട്ടം, നസീര്‍ തടത്തില്‍, ടി.പി അഷ്റഫ്, ഫാറൂഖ് പുത്തനത്താണി, ഷരീഫ് മണ്ണാര്‍ക്കാട്, അബ്ബാസ് രാമപുരം, അലി ഒറ്റപ്പാലം, ജലീല്‍ കട്ടള ശേരി, സുനീര്‍ ആനമങ്ങാട്, ജലീല്‍ തോട്ടോളി, അബ്ദുറഹ്മാന് വടക്കാംഞ്ചേരി നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.