സൗഹൃദം ദുബ അംഗം മുസ്തഫ ജൂബിലിക്ക്, സലീം കോടത്തൂർ സ്നേഹോപഹാരം നൽകുന്നു
തബൂക്ക്: പ്രവിശ്യയിലെ ദുബയിൽ ‘സൗഹൃദം മലയാളി കൂട്ടായ്മ’യുടെ നേതൃത്വത്തിൽ പ്രവാസി സംഗമവും ഇശൽ വിരുന്നും ഉപഹാര സമർപ്പണവും നടന്നു. അൽ ജൗഹറ ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ ഹാരിഷ് പുഴക്കാട്ടീരി അധ്യക്ഷത വഹിച്ചു. ഗായകൻ സലീം കോടത്തൂർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഏഷ്യയുടെ ഒരറ്റമായ ദുബയിൽ ഇത്തരമൊരു മലയാളി സംഗമം ആദ്യമാണെന്നും, അതിെൻറ ഉദ്ഘാടകനായും ഗായകനായും പങ്കെടുക്കാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ യുവ എഴുത്തുകാരൻ ഇസ്മാഈൽ പുള്ളാട്ട് രചിച്ച ദുബ ചരിത്ര ബ്രോഷറിെൻറ പ്രകാശനം സാലിം അൽ ഖിർആനി സലീം കോടത്തൂരിന് നൽകി നിർവഹിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കുമായി നൗഷജ നിസാം പുകയൂർ ഉദ്ബോധന ക്ലാസ് എടുത്തു. വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ചടങ്ങിൽ ആദരിച്ചു. ബിസിനസ് രംഗത്തെ പ്രമുഖരായ ഫാസിൽ തൊട്ടപ്പള്ളി, സിഹാബ് തൊട്ടശ്ശേരി എന്നിവരെയും ആതുരസേവന രംഗത്തെ ജോഷി ഏല്യമ്മ മാത്യൂ, പൊതുപ്രവർത്തന രംഗത്തെ കബീർ ചേളാരി എന്നിവരെയും ആദരിച്ചു.
ദുബയിൽ പ്രവാസം കാൽനൂറ്റാണ്ട് പൂർത്തിയാക്കിയ ഉസ്മാൻ, മുഹ്സിൻ തങ്ങൾ, കബീർ ചേളാരി, മുസ്തഫ ജൂബിലി, സാദിഖ് അല്ലൂർ, ഷമീർ പാലക്കാട്, മുഹമ്മദലി കുറുക, ഹമീദ് കൊടിഞ്ഞി, അസീസ് മുക്കം, എം.കെ.എ. റഹ്‌മാൻ, അബ്ദു ഊരകം, അമീൻ തങ്ങൾ, അബ്ദുറഹ്‌മാൻ മൂത്തേടം, യൂനുസ് തങ്ങൾ, നാസർ തൊണ്ടിയിൽ, മുഹമ്മദലി ഇന്ത്യനൂർ, മൂസ കൊല്ലം, ലത്തീഫ് കല്ലിടുമ്പൻ, അബൂബക്കർ വിഴിഞ്ഞം, ആബിദ് ഇന്ത്യനൂർ, ഇബ്രാഹിം കുട്ടി, അബ്ദുറഹ്‌മാൻ ഊർപ്പാട്ടിൽ, സി. മുസ്തഫ, ബാപ്പുട്ടി കടമ്പോട്ട്, കെ.വി. മുസ്തഫ, നിസാം മയ്യനാട്, സൈതലവി ചൊക്ലി, മജീദ് അടിവാരം, സലാം ചൊക്ലി, മജീദ് പുല്ലൂർ, മുസ്തഫ, ഇബ്രാഹിം നെച്ചിക്കാടൻ, ഇല്യാസ് നെച്ചിക്കാടൻ, പി.പി. ഹംസ, അബ്ബാസ് അരീക്കോട്, റാഫി പറളി, ഖാലിദ് മൂത്തേടം, മുജീബ് അറബി, പി.പി. ഇബ്രാഹിം, മുസ്തഫ എന്നിവർക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു.
സുബ്രഹ്മണ്യൻ, സാദിഖ് പുള്ളാട്ട്, ഇല്യാസ് നെച്ചിക്കാടൻ എന്നിവർ സംസാരിച്ചു. തബൂക്ക് ട്വിൽ ടാൽസ് ഡാൻസ് അക്കാദമിയുടെ നൃത്തവും സലീം കോടത്തൂർ ടീം അവതരിപ്പിച്ച ഇശൽ സന്ധ്യയും പരിപാടിക്ക് മാറ്റുകൂട്ടി. ഹാരിസ് പുഴക്കാട്ടീരി, സാദിഖ് മൂന്നിയൂർ, നസീർ ഊരകം, സവാദ് ചാപ്പനങ്ങാടി, ഹൈദർ വഴിക്കടവ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. കബീർ ചേളാരി സ്വാഗതവും സവാദ് ചാപ്പനങ്ങാടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.