തബൂക്ക് ഗവർണർ തൈമ സന്ദർശിച്ചപ്പോൾ
തബൂക്ക്: തബൂക്ക് ഗവർണർ അമീർ ഫഹദ് ബിൻ സുൽത്താൻ തൈമ സന്ദർശിച്ചു. പ്രദേശത്തെ സുരക്ഷാ സംവിധാനങ്ങൾ ഉറപ്പുവരുത്താൻ സ്വദേശികളും സർക്കാർ വകുപ്പുകളുടെ മേധാവികളുമായി അമീർ ഫഹദ് ബിൻ സുൽത്താൻ കൂടിക്കാഴ്ച നടത്തി.
തബൂക്കിൽ മഴ കൂടുതലായി പെയ്യുന്ന പ്രദേശത്തിന്റ സുരക്ഷാ മുന്നൊരുക്കങ്ങൾ വിലയിരുത്താനും മഴ പെയ്താൽ ഉണ്ടാകാവുന്ന പ്രദേശത്തെ സാഹചര്യങ്ങൾ നിരീക്ഷിക്കാനും ബന്ധപ്പെട്ടവരോട് ഗവർണർ നിർദേശിച്ചു.
എല്ലാ പ്രധാന വകുപ്പുകൾ പ്രദേശത്ത് നടത്തിയ പദ്ധതികളും മഴക്കെടുതിയിൽ സ്വീകരിച്ച നടപടികളും അവലോകനം ചെയ്തു, എല്ലാവർക്കും സുരക്ഷ ഉറപ്പാക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കാൻ ഗവർണർ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.