സിറിയൻ പ്രസിഡൻറ് അഹ്മദ് അൽശറഅ്നെ റിയാദ് ഡെപ്യൂട്ടി ഗവർണർ അമീർ മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ സ്വീകരിക്കുന്നു
റിയാദ്: ഔദ്യോഗിക സന്ദർശനത്തിന് റിയാദിലെത്തിയ സിറിയയുടെ പുതിയ പ്രസിഡൻറ് അഹ്മദ് അൽശറഉനെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ ഉൗഷ്മളമായി വരവേറ്റു.
റിയാദ് അൽ യമാമ കൊട്ടാരത്തിലെ സ്വീകരണ പരിപാടിക്ക് ശേഷം നടന്ന കൂടിക്കാഴ്ചയിൽ സിറിയയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും രാജ്യത്തിെൻറ സുരക്ഷയും സ്ഥിരതയും പിന്തുണയ്ക്കുന്നതിനുള്ള വഴികളും ചർച്ച ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിെൻറ വശങ്ങളും വിവിധ മേഖലകളിൽ അവ മെച്ചപ്പെടുത്തുന്നതിനുള്ള അവസരങ്ങളും ചർച്ചയിൽ കടന്നുവന്നു. കൂടാതെ പ്രാദേശിക സാഹചര്യങ്ങളിലെ സംഭവവികാസങ്ങളും അവയുമായി ബന്ധപ്പെട്ട ശ്രമങ്ങളും അവലോകനം ചെയ്തു.
സിറിയയുടെ പ്രസിഡൻറ് പദവിയിൽ അവരോധിതമായതിൽ അഹ്മദ് അൽശറഉനെ കിരീടാവകാശി അഭിനന്ദിക്കുകയും ചെയ്തു. സിറിയൻ റിപ്പബ്ലിക്കിനും അവിടുത്തെ ജനതയ്ക്കും ഒപ്പമായിരിക്കും സൗദി അറേബ്യ എന്നും കിരീടാവകാശി ഉൗന്നിപ്പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.