ബുറൈദ: ബുറൈദയിൽ വാഹനാപകടത്തിൽ മരിച്ച കോഴിക്കോട് ഉള്ള്യേരി, പുത്തഞ്ചേരി സ്വദേശി ശ്യാംലാലിെൻറ (23) മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കും. മൃതദേഹം ഐനുൽ ജുവ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. രണ്ടാഴ്ച മുമ്പ് സ്വദേശി പൗരെൻറ വാഹനമിടിച്ചാണ് മരിച്ചത്. മൂന്നുമാസം മുമ്പാണ് ശ്യാംലാൽ സൗദി അറേബ്യയിൽ എത്തിയത്. പിതാവ്: രാമൻ കുട്ടി. മാതാവ്: ശാന്ത, സഹോദരൻ: ശ്യാം ശരത്ത്.
കോഴിക്കോട് വിമാനത്താവളത്തിൽ ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിയോടെ സൗദിയ വിമാനത്തിൽ എത്തുന്ന മൃതദേഹം കേരള പ്രവാസി സംഘം പ്രവർത്തകരും ബന്ധുക്കളും ചേർന്ന് ഏറ്റുവാങ്ങും. ഖസീം പ്രവാസി സംഘം ജീവകാരുണ്യ വിഭാഗത്തിെൻറ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. വിമാനത്താവളത്തിൽനിന്ന് മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി നോർക്ക റൂട്ട്സിെൻറ സഹായം ലഭ്യമാക്കിയിട്ടുണ്ടെന്ന് ഖസീം പ്രവാസി സംഘം ജീവകാരുണ്യ വിഭാഗം കൺവീനർ മുജീബ് കുറ്റിച്ചിറ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.