റിയാദ്: എ.ക്യു.എസ് അഡ്വർടൈസിങ് കമ്പനിയുമായി ചേർന്ന് റിയാദിലെ സുലൈ എഫ്.സി സംഘടിപ്പിക്കുന്ന ഒന്നാമത് സൂപ്പർ കപ്പിന്റെ സെമി ലൈൻഅപ് ആയി. കഴിഞ്ഞ ദിവസങ്ങളിലായി നടന്ന മത്സരങ്ങളിൽ 12 ടീം പുറത്തായി നാല് ടീമുകൾ സെമിയിലേക്ക് പ്രവേശിച്ചു. റിയാദ് അൽ ഖർജ് റോഡിലെ അൽ ഇസ്കാൻ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടന്നത്.
ഫവാസ് (റോയൽ ഫോക്കസ് ലൈൻ എഫ്.സി), നിഷാൻ (റിയാദ് ബ്ലാസ്റ്റേഴ്സ്), ആഷിഖ് (അസീസിയ സോക്കർ), സോമു (ആസ്റ്റർ സനദ് എഫ്.സി), ഹസീം (യൂത്ത് ഇന്ത്യ എഫ്.സി), ജിൻഷാദ് (എഫ്.സി ദാറുൽ ബൈല), സഫ്വാൻ (പ്രവാസി സോക്കർ സ്പോർട്ടിങ്), റിസ്വാൻ (റെയിൻബൊ എഫ്.സി), ഷിബിൽ (റിയാദ് ബ്ലാസ്റ്റേഴ്സ്), അഖിൽ (യൂത്ത് ഇന്ത്യ എഫ്.സി), സഹദ് അക്കായ് (എഫ്.സി ദാറുൽ ബൈല) എന്നിവർ വിവിധ മത്സരങ്ങളിൽ മാൻ ഓഫ് ദ മാച്ച് പുരസ്കാരങ്ങൾ നേടി.
ടൂർണമെന്റ് എ.ക്യു.എസ് അഡ്വർടൈസിങ് കമ്പനി മാനേജിങ് ഡയറക്ടർ അനീഷ് കിക്ക് ഓഫ് ചെയ്തു ഉദ്ഘാടനം ചെയ്തു. സാമൂഹികപ്രവർത്തകൻ സിദ്ദീഖ് തുവ്വൂർ വിശിഷ്ടാതിഥി ആയിരുന്നു. വെർച്വൽ സൊല്യൂഷൻ ട്രാൻസ്പോർടാഷൻ കമ്പനി പ്രതിനിധികളായ അർഷാദ്, അൻഷിഫ്, സാബിത് എന്നിവർ സന്നിഹിതരായിരുന്നു. വളന്റിയർമാർക്കുള്ള ജേഴ്സി ഗ്രൗണ്ടിൽ വെച്ച് ക്ലബ് പ്രതിനിധി നഫീർ, റഫീഖ് എന്നിവരിൽ നിന്നും വളന്റിയർ ക്യാപ്റ്റൻ അബ്ദുല്ല ഏറ്റുവാങ്ങി.
ബ്രദേഴ്സ് ഗ്രൂപ് എം.ഡി നിബു സകീർ, വെർച്വൽ സൊല്യൂഷൻ കമ്പനി പ്രതിനിധി അർഷാദ്, റിഫ പ്രതിനിധികളായ ബഷീർ ചേലേമ്പ്ര, സൈഫു കരുളായി, ശകീൽ എന്നിവരും ജലീൽ, സകരിയ, ഹാഷിഫ്, ശകീൽ, ഫർഹാൻ, അബു, കബീർ, അഫ്രിഡ്, സഫു, യൂസുഫ്, റിസ്വാൻ, ഷബീർ അലി, ശുകൂർ, അമീൻ എന്നിവരും വിവിധ മത്സരങ്ങളിൽ കളിക്കാരെ പരിചയപ്പെട്ടു.
അടുത്ത വെള്ളിയാഴ്ച വൈകിട്ട് ആറിന് തുടങ്ങുന്ന ആദ്യ സെമി ഫൈനൽ മത്സരത്തിൽ അസീസിയ്യ സോക്കർ, ഫ്യൂചർ മൊബിലിറ്റി ലോജിസ്റ്റിക് യൂത്ത് ഇന്ത്യ എഫ്.സിയുമായും ഈത്താർ ഹോളിഡേയ്സ് റിയാദ് ബ്ലാസ്റ്റേഴ്സ് എഫ്.സി, എഫ്.സി ദാറുൽ ബൈലയുമായും ഏറ്റുമുട്ടും. മെഡിക്കൽ സേവനം സഫ മക്ക പോളിക്ലിനിക് നൽകി. റിഫ റഫറിങ് പാനൽ മെംമ്പർമാരായ നാസർ എടക്കര, അമീർ അലി, ശരീഫ്, അൻസാർ, മാജിദ് എന്നിവർ കളികൾ നിയന്ത്രിച്ചു. നിഷാദ്, നൗഷാദ് ചക്കാല, ഷബീർ, അബ്ദു, ഹബീബ്, ഷഹൽ എന്നിവർ ടെക്നിക്കൽ രംഗവും നിയന്ത്രിച്ചു. തുഫൈൽ, അനീസ്, ഇർഷാദ്, മിനാജ്, അനസ്, അറഫാത്ത്, റിച്ചു, സുനീർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.