Posted On
date_range Updated On
date_range കഅ്ബക്ക് സമീപം ആത്മഹത്യാശ്രമം: മാനസികരോഗിയെ സുരക്ഷാസേന തടഞ്ഞു
ജിദ്ദ: മക്കയില്‍ കഅ്ബക്ക് സമീപം മാനസികാസ്വാസ്ഥ്യമുള്ളയാള്‍ ആത്മഹത്യക്ക് ശ്രമിക്കുന്നതിനിടെ സുരക്ഷാസേന പിടികൂടി. വസ്ത്രത്തില്‍ പെട്രോളൊഴിച്ച ് തീ കൊളുത്താന്‍ ശ്രമിക്കും മുമ്പ് ഇയാളെ തടയുകയായിരുന്നു. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് 40 വയസ് തോന്നിക്കുന്ന സ്വദേശി പൗരന്‍ ആത്മഹത്യക്ക് ശ്രമിച്ചതെന്ന് സുരക്ഷാസേന അറിയിച്ചു. തീ കൊളുത്തും മുമ്പ് ഇയാളെ തടഞ്ഞു. നിയമാനുസൃത നടപടികള്‍ക്കായി യുവാവിനെ ബന്ധപ്പെട്ട വകുപ്പിന് കൈമാറിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.