തൃശൂർ കൂട്ടായ്മ സ്ഥാപകനേതാവ്‍ സുധാകരൻ ചാവക്കാടിന് കൂട്ടായ്‌മ യാത്രയയപ്പ്​ നൽകിയപ്പോൾ

സുധാകരൻ ചാവക്കാടിന് യാത്രയയപ്പ്​ നൽകി

റിയാദ്: മൂന്നു​ പതിറ്റാണ്ട്​ നീണ്ട പ്രവാസം അവസാനിപ്പിച്ചു മടങ്ങുന്ന സാമൂഹിക പ്രവർത്തകൻ സുധാകരൻ ചാവക്കാടിന്​ (സുധാകരൻ ഇണ്ണീരകത്ത്) റിയാദിലെ തൃശൂർ ജില്ല പ്രവാസികൂട്ടായ്മ യാത്രയയപ്പ് നൽകി. കൂട്ടായ്​മയുടെ സ്ഥാപകനായ അദ്ദേഹം​ രണ്ടു തവണ പ്രസിഡൻറ്​ പദവി വഹിച്ചു. ബത്​ഹ ക്ലാസിക് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ പ്രസിഡൻറ്​ ലിനോ മുട്ടത്ത് അധ്യക്ഷത വഹിച്ചു. കൂട്ടായ്മയുടെ ഓർമഫലകം ചടങ്ങിൽ സുധാകരന്​ സമ്മാനിച്ചു.

രാജു തൃശൂർ പൊന്നാടയണിയിച്ച്​ ആദരിച്ചു. സുധാകരൻ കൂട്ടായ്മയുടെ ഇന്നേവരെയുള്ള പ്രവർത്തനങ്ങളിൽ നേരിട്ട അനുഭവങ്ങളും പ്രവാസിയെന്ന നിലയിലുണ്ടായ വെല്ലുവിളികളും പ്രയാസങ്ങളും കൂട്ടായ്മ പ്രവർത്തകരുമായി പങ്കുവെച്ചു. ജനറൽ സെക്രട്ടറി രാധാകൃഷ്ണൻ കളവൂർ സ്വാഗതവും ട്രഷറർ സോണറ്റ് കൊടകര നന്ദിയും പറഞ്ഞു. രണ്ടുവർഷം ഖത്തറിലും 28 വർഷം റിയാദിലുമായി പ്രവാസം നയിച്ച സുധാകരൻ റിയാദിലെ പ്രവാസികൾക്കിടയിൽ അറിയപ്പെടുന്ന വ്യക്തിത്വമാണ്. കേളി കലാസാംസ്​കാരികവേദിയുടെ രൂപവത്​കരണ സമിതിയിൽ അംഗമായിരുന്നു. വിദ്യാർഥിരാഷ്​ട്രീയത്തിൽ സജീവമായിരുന്ന ഇദ്ദേഹം പ്രവാസിയായപ്പോഴും പൊതുപ്രവർത്തനം തുടരുകയായിരുന്നു. 2006ൽ റിയാദിലെ മുഴുവൻ തൃശൂർ നിവാസികളെയും ഏകോപിപ്പിച്ച്​ തൃശൂർ ജില്ല പ്രവാസികൂട്ടായ്മ രൂപവത്​കരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.