??????????????? ?????? ?????? ???????? ???? ????????? ???????????? ????????? ??????????????? ??????????? ??????????

സ്​റ്റുഡൻറ്​സ് ഇന്ത്യ യാമ്പു ചാപ്റ്റർ മലയാളി വിദ്യാർഥികൾക്ക് യാത്രയയപ്പ് നൽകി

യാമ്പു: യാമ്പുവിലെ ഇൻറർ നാഷനൽ സ്‌കൂളുകളിൽ നിന്ന് പത്താം ക്ലാസ് പഠനം പൂർത്തിയാക്കി തുടർ പഠനത്തിന്‌  നാട്ടിലേക്ക് മടങ്ങുന്ന മലയാളി വിദ്യാർഥികൾക്ക് സ്റ്റുഡൻറ്സ് ഇന്ത്യ യാമ്പു ചാപ്റ്റർ യാത്രയയപ്പ് നൽകി. സിജി സീനിയർ കൗൺസിലർ നൗഷാദ് വി. മൂസ, ജാബിർ വാണിയമ്പലം, സലിം വേങ്ങര എന്നിവർ സംസാരിച്ചു. കേരള സ്‌കൂൾ കലോത്‌സവത്തിൽ ഇംഗ്ലീഷ് പ്രസംഗത്തിൽ രണ്ടാം സ്ഥാനം നേടിയ  ജാസിർ ഫൈസാന്  തനിമ യാമ്പു സോണൽ സമിതിയംഗം നസീറുദ്ദീൻ ഓമണ്ണിൽ ഉപഹാരം നൽകി.  
ഫർഹാൻ ഫൈസൽ ഖുർആൻ പാരായണം  നടത്തി.  അബ്ദുല്ല മുഹമ്മദ് സ്വാഗതം  പറഞ്ഞു.സ്റ്റുഡൻറ്സ്  ഇന്ത്യ യാമ്പു ചാപ്റ്റർ കോ^ഓർഡിനേറ്റർ  വി. കെ. അബ്ദുൽ റഷീദ്, ഫൈസൽ, ഷൗക്കത്തലി, വനിതാ കോ^ഓർഡിനേറ്റർ റസീന ഫൈസൽ, ഹസീന റഷീദ്, ഷിറിൻ ഇർഫാൻ, റാഷിദ സലിം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. 
Tags:    
News Summary - students india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.