സ്കൂൾബസിൽ ഉറങ്ങിപ്പോയ ബാലൻ ശ്വാസം മുട്ടി മരിച്ചു

ദമ്മാം: സ്കൂൾ ബസിൽ ഉറങ്ങിപ്പോയ ബാലൻ പിന്നീട് ശ്വാസം മുട്ടി മരിച്ചു. കുട്ടി ബസിൽ ഉറങ്ങിക്കിടക്കുന്നത് ശ്രദ്ധിക്കാതെ ഡ്രൈവർ ബസ് അടച്ചുപുട്ടിപ്പോയതിനെ തുടർന്ന് കടുത്ത ചൂടും ശ്വാസം മുട്ടലുമനുഭവപ്പെട്ടാണ് രണ്ടാം ക്ലാസ് വിദ്യാർഥി മരിച്ചത്. ദമ്മാം സിഹാതിലെ ഇബ്ൻ ഖാൽദൻ പ്രൈമറി സ്കൂളിലെ അബ്ദുൽ അസീസ് ബിൻ മുസ്തഫ മുസ്ലീം എന്ന വിദ്യാർഥിയാണ് ദാരുണമായി മരിച്ചത്. ഞായറാഴ്ച രാവിലെയാണ് സംഭവം.

മറ്റ് കുട്ടികൾ സ്കൂളിൽ ഇറങ്ങിയപ്പോൾ അബ്ദുൽ അസീസ് ഉറങ്ങിപ്പോയിരുന്നു. എല്ലാവരും സ്കൂളിലിറങ്ങി എന്ന് കരുതി ബസ് പാർക്കിങ്ങിൽ കൊണ്ടിടുകയായിരുന്നു. കുട്ടി സ്കൂളിലെത്തിയില്ലെന്ന് അറിയിച്ച് സ്കൂൾ അധികൃതർ രക്ഷിതാക്കളെ വിവരമറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം അറിയുന്നത്. രണ്ട് വർഷം മുമ്പ് ജിദ്ദയിൽ സമാനമായ സംഭവമുണ്ടായിരുന്നു.

Tags:    
News Summary - Student School Bus-Saudi News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.