പി.​എം.​എ​ഫ് റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗ​ത്വ വി​ത​ര​ണ കാ​മ്പ​യി​ന് തു​ട​ക്ക​മാ​യ​പ്പോ​ൾ

പി.​എം.​എ​ഫ് റി​യാ​ദ് അം​ഗ​ത്വ വി​ത​ര​ണ കാ​മ്പ​യി​ന് തു​ട​ക്ക​ം

റി​യാ​ദ്: കോ​വി​ഡ് മ​ഹാ​മാ​രി​യെ തു​ട​ർ​ന്ന് നി​ർ​ത്തി​വെ​ച്ച പ്ര​വാ​സി മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ (പി.​എം.​എ​ഫ്) റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗ​ത്വ വി​ത​ര​ണ കാ​മ്പ​യി​ൻ പു​ന​രാ​രം​ഭി​ച്ചു.

വി​വി​ധ യൂ​നി​റ്റു​ക​ളി​ൽ​നി​ന്നു​ള്ള കോ​ഒാ​ഡി​നേ​റ്റ​ർ​മാ​രു​ടെ​യും ഭാ​ര​വാ​ഹി​ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ റി​യാ​ദി​ലെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ നൗ​ഷാ​ദ് വെ​ട്ടി​യാ​റി​ന്​ ആ​ദ്യ അം​ഗ​ത്വം ന​ൽ​കി കോ​ഒാ​ഡി​നേ​റ്റ​ർ സ​ലീം വാ​ലി​ല്ലാ​പ്പു​ഴ ഉ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

വി​വി​ധ യൂ​നി​റ്റു​ക​ളി​ൽ അം​ഗ​ത്വ കാ​മ്പ​യി​ന്​ എ.​കെ.​ടി. അ​ലി (റൗ​ദ), റ​സ​ൽ ക​മ​റു​ദ്ദീ​ൻ, ന​സീ​ർ ക​ട​ക്ക​ൽ (ബ​ത്​​ഹ), സി​യാ​ദ് തി​രു​വ​ന​ന്ത​പു​രം, സ​ഗീ​ർ അ​ലി (സ​നാ​ഇ​യ്യ), യാ​സി​ർ ഖാ​ൻ (റ​വാ​ബി), അ​ല​ക്സ്‌ പ്ര​ഡി​ൻ (മ​ല​സ്), ജോ​മോ​ൻ, ഗ​ഫൂ​ർ (മു​റൂ​ജ്), ബി​നു കെ. ​തോ​മ​സ് (ശു​മൈ​സി), ല​ത്തീ​ഫ് (ബ​ദീ​അ), ജ​ലാ​ൽ (ദ​ല്ല) എ​ന്നി​വ​ർ നേ​തൃ​ത്വം കൊ​ടു​ക്കു​മെ​ന്ന് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ മു​ജീ​ബ് കാ​യം​കു​ളം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​ബി​ൻ സ​മ​ദ് കൊ​ച്ചി, ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം ക​ൺ​വീ​ന​ർ ഷാ​ജ​ഹാ​ൻ ചാ​വ​ക്കാ​ട് എ​ന്നി​വ​ർ അ​റി​യി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.