Posted On
date_range Updated On
date_range ബഹ്റൈനിൽ കടകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നവർ പിടിയിൽ
മനാമ: കടകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നവരെന്ന് സംശയിക്കുന്നവരെ പിടികൂടിയതായി ഹൂറ പൊലീസ് സ്റ്റേഷൻ വൃത്തങ്ങള്‍ അറിയിച്ചു. മോഷണവുമായി ബന്ധപ്പെട്ട് മനാമ സൂഖില്‍ നിന്നുള്ള വ്യാപാരികളുടെ പരാതി ഉയര്‍ന്നതിെൻറ അടിസ്ഥാനത്തിലായിരുന്നു പൊലീസ് അന്വേഷണം നടത്തിയത്.
പിടികൂടപ്പെട്ടവര്‍ തന്നെയാണ് പ്രതികളെന്നാണ് പ്രാഥമിക നിഗമനം. ഇവരുടെ പക്കല്‍ നിന്നും അപഹരിക്കപ്പെട്ട വസ്തുക്കള്‍ കണ്ടെടുത്തിട്ടുണ്ട്. പിടികൂടപ്പെട്ടവരെ നിയമ നടപടികള്‍ക്കായി പബ്ലിക് പ്രൊസിക്യൂഷന് കൈമാറുമെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.