Posted On
date_range Updated On
date_range ഉംറ നിർവഹിക്കാൻ പോയ തൊടുപൂഴ സ്വദേശി കഅബ പ്രദക്ഷിണത്തിനിടെ കുഴഞ്ഞു വീണുമരിച്ചു
റിയാദ്: റിയാദിൽ നിന്ന് ഉംറ നിർവഹിക്കാൻ പോയ തൊടുപൂഴ സ്വദേശി കഅബ പ്രദക്ഷിണത്തിനിടെ കുഴഞ്ഞു വീണുമരിച്ചു. തൊടുപുഴ ഇൗസ്റ്റ് കാരിക്കോട് അയപ്പുരക്കൽ വീട്ടിൽ മുഹമ്മദ് സഹീർ (54 ) ആണ് വ്യാഴാഴ്ച ഉച്ചക്ക് 2.30 ഒാടെ മരിച്ചത്.
റിയാദിലെ അൽ ശിഫയിൽ പത്ത് വർഷത്തിലേറെയായി ബൂഫിയയിൽ ജോലി ചെയ്യുകയായിരുന്നു. എക്സിറ്റിൽ നാട്ടിൽ പോകാൻ തീരുമാനിച്ചതായിരുന്നു. റസിയ സജീർ ആണ് ഭാര്യ. രണ്ട് മക്കളുണ്ട്. മൃതദേഹം മക്കയിൽ ഖബറടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.