സൗദിയിൽ കാറിടിച്ച്​ പരിക്കേറ്റ കൊല്ലം സ്വദേശി  മരിച്ചു

ദമ്മാം: കഴിഞ്ഞ ദിവസം ഖഫ്ജിയിൽ  കാറിടിച്ച് ഗുരുതര പരിക്കുകളോടെ  ദമ്മാം അൽ മുവാസാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ച കൊല്ലം കടയ്ക്കൽ ദർപ്പക്കാട് സ്വദേശി നസീർ (42) മരിച്ചു. നാല്​ ദിവസം മുമ്പ്​ സൈക്കിളിൽ പോവു​േമ്പാൾ എതിരെ വന്ന കാർ ഇടിച്ചാണ്​ അപകടമുണ്ടായത്​. 

ഉടൻ ഖഫ്​ജി നാഷനൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീടാണ്​​ ദമ്മാം ആശുപത്രിയിലേക്ക്​ മാറ്റിയത്​. വെള്ളിയാഴ്​ച ഉച്ചയോടെയാണ്​ മരണം. 23 വർഷമായി എം.എസ്​ അറബ്​ കോൺട്രാക്​ടിങ്​ കമ്പനിയിലാണ്​  ജോലി. കൊല്ലം ദർപ്പക്കാട്​ അംബേദ്​കർ കോളനിയിലെ ഇബ്രാഹിം കുഞ്ഞാണ്​ പിതാവ്​. ഭാര്യ: റഫീന. രണ്ട്​ മക്കളുണ്ട്​. മൃതദേഹം ഖഫ്​ജിയിൽ തന്നെ സംസ്​കരിക്കുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.

Tags:    
News Summary - soudi accident kollam native dead-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.