റിയാദ്: സോമാലിയൻ അഭയാർഥികൾക്ക് സഹായം നൽകാൻ സൗദി അറേബ്യയുടെ കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻറ് റിലീഫ് സെൻററും (കെ.എസ് റിലീഫ്) നോർവേയും കരാർ ഒപ്പുവെച്ചു. കുടിവെള്ള ലഭ്യത, മലിനജല സംസ്കരണം എന്നിവ ഉറപ്പാക്കുന്നതിനുള്ള കരാറിനാണ് വ്യാഴാഴ്ച റിയാദിൽ ഒപ്പുവെച്ചത്.
നോർവീജയൻ റെഫ്യൂജി കൗൺസിെൻറ (എൻ.ആർ.സി) സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ആകെ ചിലവ് 20 ലക്ഷം ഡോളർ ആണ്.
കെ.എസ് റിലീഫ് ജനറൽ മാനേജർ ഡോ. അബ്ദുല്ല അൽറാബിയ, എൻ.ആർ.സി ഗൾഫ് മേഖല ഡയറക്ടർ അബീർ ശുബാസി എന്നിവരാണ് കരാറിൽ ഒപ്പിട്ടത്. മേഖലയിലെ ജലപ്രശ്നം പരിഹരിക്കുന്നതിെനാപ്പം ആരോഗ്യവിദ്യാഭ്യാസവും പരിശീലനവും ഉറപ്പാക്കുകയും കരാറിെൻറ ഭാഗമാണ്. ഇരുസ്ഥാപനങ്ങളും തമ്മിൽ ഇതാദ്യമായാണ് സഹകരിച്ചുള്ള പ്രവർത്തനത്തിൽ ഏർപ്പെടുന്നത്. വരുംകാലത്തെ വിപുലമായ സഹകരണത്തിനുള്ള നാന്ദിയായിരിക്കും ഇൗ കരാറെന്ന് അബീർ ശുബാസി പ്രത്യാശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.