സൗദിയിലെ അഞ്ച് ലുലു ഹൈപ്പർമാർക്കറ്റുകളിൽ സോളാർ ഊർജ്ജ പദ്ധതി നടപ്പാക്കുന്നതിനുള്ള കരാറിൽ ഒപ്പിട്ടപ്പോൾ
റിയാദ്: സൗദി അറേബ്യയിലെ ഹൈപ്പർമാർക്കറ്റ് പ്രവർത്തനങ്ങൾ പരിസ്ഥിതി സൗഹൃദമാക്കുന്നതിെൻറ ഭാഗമായി ലുലു ഗ്രൂപ്പ് മൂന്നാംഘട്ട സോളാർ ഊർജ്ജ പദ്ധതി പ്രഖ്യാപിച്ചു. കാനൂ-ക്ലീൻമാക്സ് സംയുക്ത സംരംഭത്തിെൻറ സഹകരണത്തോടെ അഞ്ച് പ്രമുഖ ഹൈപ്പർമാർക്കറ്റുകളുടെ മേൽക്കൂരയിലാണ് സോളാർ പവർ പ്ലൻറുകൾ സ്ഥാപിക്കുന്നത്. സൗദി വിഷൻ 2030-െൻറ സുസ്ഥിര വികസന ലക്ഷ്യങ്ങൾക്ക് കരുത്തുപകരുന്നതാണ് ഈ പുതിയ ചുവടുവെപ്പ്.
പദ്ധതിയുടെ ഭാഗമായി റിയാദ് അവന്യൂ മാളിലെ ലുലു ഹൈപ്പർമാർക്കറ്റിൽ 1,089 kWp ശേഷിയുള്ള പ്ലാൻറ് സ്ഥാപിക്കും. ഇതിലൂടെ പ്രതിവർഷം 18.5 ലക്ഷം kWh വൈദ്യുതി ഉത്പാദിപ്പിക്കാൻ സാധിക്കും. ദമ്മാം ഷാതി ഹൈപ്പർമാർക്കറ്റിൽ 810 kWp (14.1 ലക്ഷം kWh), റാഖ ബ്രാഞ്ചിൽ 581 kWp (1.01 ദശലക്ഷം kWh), റയ്യാനിൽ 550 kWp (962,500 kWh), കിഴക്കൻ ദമ്മാമിലെ ഹൈപ്പർമാർക്കറ്റിൽ 187 kWp (327,250 kWh) എന്നിങ്ങനെയാണ് മറ്റ് പ്ലാൻറുകളുടെ ഉത്പാദന ശേഷി ക്രമീകരിച്ചിരിക്കുന്നത്.
റിയാദിൽ നടന്ന ചടങ്ങിൽ ലുലു സൗദി ഹൈപ്പർമാർക്കറ്റ് ഡയറക്ടർ മുഹമ്മദ് ഹാരിസും കാനൂ ഇൻഡസ്ട്രിയൽ ആൻഡ് എനർജി ചെയർമാൻ ഫഹദ് ഫൗസി കാനൂവും കരാറിൽ ഒപ്പുവെച്ചു. ലുലു ഗ്രൂപ്പ് ഈസ്റ്റേൺ പ്രൊവിൻസ് റീജനൽ ഡയറക്ടർ ഷംനാസ് പള്ളിക്കണ്ടി, പ്രോജക്ട്സ് ജനറൽ മാനേജർ സാഹിദ് അസ്ഹർ, അഡ്മിനിസ്ട്രേഷൻ മാനേജർ സയിദ് ബത്തേൽ അൽ സുബായി എന്നിവരും, കാനൂ ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് സി.ഇ.ഒ മനോജ് കുമാർ ത്രിപാഠി, പ്രശാന്ത് കരുണാകരൻ, അലി കാനൂ, സാക്കിർ അലി എന്നിവരും സംബന്ധിച്ചു.
റീട്ടെയിൽ മേഖലയിൽ പുനരുപയോഗ ഊർജ്ജം നടപ്പാക്കുന്നതിൽ ലുലു ഗ്രൂപ്പ് നടത്തുന്ന സജീവ ഇടപെടലുകളുടെ തുടർച്ചയാണിതെന്ന് മുഹമ്മദ് ഹാരിസ് വ്യക്തമാക്കി. കാനൂ-ക്ലീൻമാക്സ് പോലുള്ള വിദഗ്ധരുമായുള്ള പങ്കാളിത്തം വഴി പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാനും പരിസ്ഥിതി ആഘാതം കുറയ്ക്കാനും സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത കുറച്ച് മാസങ്ങൾക്കുള്ളിൽ അഞ്ച് കേന്ദ്രങ്ങളിലും സോളാർ പ്ലാൻറേകൾ പൂണേമായി പ്രവർത്തനസജ്ജമാകുന്നതോടെ ഉപഭോക്താക്കൾക്ക് കൂടുതൽ ഹരിതാഭമായ ഷോപ്പിങ് അനുഭവം ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.