തെറ്റിദ്ധരിപ്പിക്കപ്പെടുന്ന ദേശീയത: സോഷ്യൽ ഫോറം സെമിനാര്‍ സംഘടിപ്പിച്ചു

ജീസാൻ: തെറ്റിദ്ധരിപ്പിക്കപ്പെടുന്ന ദേശീയത എന്ന പേരിൽ ജിസാൻ സോഷ്യൽ ഫോറം സെമിനാര്‍ സംഘടിപ്പിച്ചു. ഇന്ത്യൻ സോഷ്യൽ ഫോറം എക്സിക്യൂട്ടീവ് അംഗം കബീർ പെരുമ്പാവൂർ മുഖ്യപ്രഭാഷണം നടത്തി. ജിസാൻ മഹ്ബൂജിലെ ഹോട്ടൽ നൂർ ബുഹാരി കോൺഫറൻസ് ഹാളിൽ നടന്ന കൺവെൻഷനിൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജീസാനില്‍ സംഘടിപ്പിച്ച ഫ്രീഡം ക്വിസ്​ മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങൾ റഷാദി കൊല്ലം വിതരണം ചെയ്തു.ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ഏരിയ പ്രസിഡൻറ് അന്‍വര്‍ഷ കൊല്ലം കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ജീസാൻ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ബ്ലോക്ക് പ്രസിഡൻറ് അബ്്ദുല്‍ റഷീദ് വേങ്ങര അധ്യക്ഷനായിരുന്നു. സെക്രട്ടറി സനോഫര്‍ വള്ളക്കടവ് സ്വാഗതവും മുഹമ്മദാലി കല്ലായി നന്ദിയും പറഞ്ഞു.

Tags:    
News Summary - social forum seminar, Saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.