ജിദ്ദ: ഹജ്ജ് വേളയിൽ ബലിയറുക്കാനായി ഇറക്കുമതി ചെയ്ത 351,700 കന്നുകാലികളെ ഇതുവരെ ആരോഗ്യ പരിശോധനക്ക് വിധേയമാക്കിയതായി പരിസ്ഥിതി, കൃഷി മന്ത്രാലയം വ്യക്തമാക്കി. ഹജ്ജ് സീസണിനായുള്ള പ്രവർത്തന പദ്ധതിയുടെ ഭാഗമാണ് നടപടി. വരും ദിവസങ്ങളിൽ കൂടുതൽ ബലിമൃഗങ്ങൾ എത്തും.
പരിശോധന തുടരും. ഹജ്ജ് സീസണിനായി മന്ത്രാലയത്തിന്റെ സംവിധാനം പൂർണമായും തയാറാണെന്ന് വക്താവ് സാലിഹ് ബിൻ ദാഖിൽ പറഞ്ഞു. പരിസ്ഥിതി, ജലം, കാർഷിക, ആരോഗ്യ മേഖലകളിൽ തീർഥാടകർക്ക് മികച്ച സേവനങ്ങൾ നൽകുന്നതിനും കർമങ്ങൾ സുഗമവും സുഖകരവുമായി നിർവഹിക്കാൻ സൗകര്യമൊരുക്കുന്നതിനും നേതൃത്വത്തിന്റെ നിർദേശങ്ങൾ നടപ്പാക്കുന്നതിനും സൗദി വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായും എല്ലാ മേഖലകളും തമ്മിലുള്ള ഏകോപനവും സംയോജനവും അദ്ദേഹം ചൂണ്ടിക്കാട്ടി. മക്കയിലെയും മദീനയിലെയും മന്ത്രാലയ ശാഖകളുടെ തയാറെടുപ്പുകളിൽ സ്വകാര്യ കശാപ്പുശാലകൾക്കും പൊതുവിപണികൾക്കുമേലുള്ള മേൽനോട്ടവും ഉൾപ്പെട്ടിട്ടുണ്ടെന്നും ദാഖിൽ സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.