ത്വാഇഫ്: തുറബ- ബീഷ റോഡിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച മലപ്പുറം കരുവാരക്കുണ്ട് മഞ്ഞള്‍പ്പാറ സ്വേദശി സിദ്ദീ ഖിെൻറ (50) മൃതദേഹം മക്കയില്‍ മറവ് ചെയ്തു. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നാട്ടുകാര്‍ക്കും പുറമേ മക്ക കെ.എ ം.സി.സി നേതാക്കളായ കുഞ്ഞിമോന്‍ കാക്കിയ, മുജീബ് പുക്കോട്ടൂര്‍, മുസ്തഫ മുഞ്ഞകുളം തുടങ്ങിയവർ ഖബറടക്ക ചടങ്ങില്‍ സംബന്ധിച്ചു.
ഫെബ്രുവരി എട്ടിന് വൈകുന്നേരം ഇവര്‍ സഞ്ചരിച്ച പിക്കപ്പില്‍ സൗദി പൗരന്‍ ഓടിച്ച വാഹനം ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് സിദ്ദീഖിനെയും ഒപ്പം യാത്ര ചെയ്ത കൊല്ലം സ്വദേശി നജീംനെയും (35) തുറബ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയിലെത്തിച്ച ശേഷമാണ് സിദ്ദീഖ് മരിച്ചത്. പരിക്കേറ്റ നജീംനെ വിദഗ്ധ ചികിത്സക്കായി ജിദ്ദയിലെ സ്വാകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ജിദ്ദയില്‍ താമസിക്കുന്ന ഇവര്‍ കമ്പനി ആവശ്യാര്‍ഥം അല്‍ബാഹയില്‍ വന്ന് തിരിച്ച് മഹാനിയിലേക്കുള്ള യാത്രാമേധ്യയാണ് അപകടം.
തുറബ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനും മറ്റ് സഹായങ്ങള്‍ക്കും ജിദ്ദ കരുവാരക്കുണ്ട് കെ.എം.സി.സി നേതാവ് അലി മഞ്ഞള്‍പ്പാറ, തുറബ കെ.എം.സി.സി പ്രവര്‍ത്തകന്‍ ശക്കീര്‍ കീഴാറ്റൂര്‍ എന്നിവരുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.