എസ്.ഐ.സി യാംബു സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമം
യാംബു: സമസ്ത ഇസ്ലാമിക് സെന്റർ (എസ്.ഐ.സി) യാംബു സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിപുലമായ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. അൽമനാർ ഇന്റർനാഷനൽ സ്കൂളിൽ നടന്ന സംഗമത്തിൽ യാംബുവിലെ വിവിധ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, ബിസിനസ് മേഖലയിലെ പ്രമുഖരടക്കം ധാരാളം പേർ പങ്കെടുത്തു. ഡോ.ശഫീഖ് ഹുസൈൻ ഹുദവി റമദാൻ സന്ദേശം നൽകി സംസാരിച്ചു. യാംബുവിലെ നൂറുൽ ഹുദ മദ്രസയിൽ നിന്നും സമസ്തയുടെ അഞ്ച്, ഏഴ് ക്ലാസുകളിലെ പൊതു പരീക്ഷകളിൽ വിജയിച്ച വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം എൻ.സി.മുഹമ്മദ് കണ്ണൂർ, കെ.പി.എ കരീം താമരശ്ശേരി, സിറാജ് മുസ്ലിയാരകത്ത്, എച്ച്.എം.ആർ നൗഫൽ കാസർകോട് എന്നിവർ വിതരണം ചെയ്തു.
പ്രോഗ്രാം കൺവീനർ അബ്ദുൽ കരീം പുഴക്കാട്ടിരി സ്വാഗതവും ഷറഫുദ്ദീൻ പാലീരി നന്ദിയും പറഞ്ഞു. അഷ്റഫ് കല്ലിൽ, എ.സി.ടി അബ്ദുൽ മജീദ്, അബ്ദുറഹീം കരുവൻതിരുത്തി, അയ്യൂബ് എടരിക്കോട്, സൽമാൻ കണ്ണൂർ, ഹനീഫ ഒഴുകൂർ, ബഷീർ താമരശ്ശേരി, മൂസാൻ കണ്ണൂർ, അബ്ദുറസാഖ് നമ്പ്രം, അബ്ദുൽ അസീസ് കൊടുവള്ളി, കെ.വി അബ്ദുറസാഖ്, ശിഹാബ് മക്കരപ്പറമ്പ്, ഹനീഫ ചേളാരി, സഹൽ പെരിന്തൽമണ്ണ, ഷഫീഖ് വണ്ടൂർ, സുബൈർ ഒഴുകൂർ, നൗഫൽ ഒറ്റപ്പാലം, അബ്ദുൽ ഹമീദ് കൊക്കച്ചാൽ, മൻസൂർ ഒഴുകൂർ, നൗഷാദ് തൂത, ഫിറോസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.