അബ്ദുൽ ജലീൽ

ഷൊർണൂർ സ്വദേശി ജിദ്ദയിൽ നിര്യാതനായി

ജിദ്ദ: പാലക്കാട് ഷൊർണൂരിനടുത്ത് കണയം സ്വദേശി കളത്തിൽതൊടി അബ്ദുൽ ജലീൽ (60) ജിദ്ദയിൽ നിര്യാതനായി. കഫക്കെട്ട് മൂർച്ഛിച്ചതിനെത്തുടർന്ന് രണ്ടു ദിവസങ്ങൾക്ക് മുമ്പ് ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം ഇദ്ദേഹം ജിദ്ദ ശറഫിയയിലുള്ള താമസ്ഥലത്ത് വിശ്രമത്തിലായിരുന്നു.

അതിനിടെ ഇന്ന് (ചൊവ്വ) പുലർച്ചെ മരിക്കുകയായിരുന്നു. ശറഫിയ മകാത്തി എക്സ്പ്രസ് കാർഗോ മുൻ ജീവനക്കാരനായിരുന്നു. പരേതരായ മുഹമ്മദ്, ഫാത്വിമ എന്നിവരുടെ മകനാണ്. ഭാര്യ: ആയിഷ, മക്കൾ: ജുറൈജ് (ജിദ്ദ), ജാഫറലി, ബത്തൂൽ. ജിദ്ദ ഈസ്റ്റ് ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നടപടികൾ പൂർത്തിയാക്കി ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Tags:    
News Summary - Shoranur native passes away in Jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.