ശിഫ മലയാളി സമാജത്തിലേക്ക് മടങ്ങിവന്ന മുൻ ഭാരവാഹികൾക്ക് സ്വീകരണം നൽകിയപ്പോൾ
റിയാദ്: ശിഫ മലയാളി സമാജം കുടുംബ സഹായ വിതരണവും സമാജത്തിലേക്ക് മടങ്ങി വന്ന മുൻ ഭാരവാഹികൾക്ക് സ്വീകരണവും സംഘടിപ്പിച്ചു.
കഴിഞ്ഞ വർഷം ശിഫയിൽ മരണപ്പെട്ട തിരുവനന്തപുരം സ്വദേശി ടെന്നിസ് ബാബുവിന്റെ കുടുംബത്തിന് ശംഖുമുഖം കൗൺസിലറും സെക്രട്ടറി മധു വർക്കലയും സമാജം പ്രവർത്തകരും ചേർന്ന് ലക്ഷം രൂപ കൈമാറി. ചെമ്പഴന്തി സ്വദേശി സുരേഷ് രാജന്റെ കുടുംബത്തിന് ലക്ഷം രൂപ പ്രസിഡന്റ് സാബു പത്തടിയും കൈമാറി.
ശിഫ റഹ്മാനിയ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുൻ രക്ഷാധികാരി നാസർ നഷ്കോക്കും മടങ്ങിവന്ന മുൻ അംഗങ്ങൾക്കും സ്വീകരണം നൽകി.
പ്രസിഡന്റ് സാബു പത്തടി അധ്യക്ഷത വഹിച്ചു. രക്ഷാധികാരികളായ അശോകൻ ചാത്തന്നൂർ, അലി ഷൊർണൂർ, ഷാജു വാളപ്പൻ, മുരളി അരീക്കോട്, മോഹനൻ കരുവാറ്റ, ഉമർ അമ്മാനത്ത്, വൈസ് പ്രസിഡന്റ് ഫിറോസ് പോത്തൻകോട്, രതീഷ് നാരായണൻ, ബിജു മടത്തറ, സലീഷ് ബാബു കണ്ണോത്ത്, ഹംസ മക്കസ്റ്റോർ, മണി ആറ്റിങ്ങൽ, ഉമർ പട്ടാമ്പി, വിജയൻ ഓച്ചിറ, ദിലീപ്, ഷജീർ, റഹിം പറക്കോട്, പ്രതീഷ്, അനിൽ, അഫ്സൽ, സന്തോഷ് തിരുവല്ല, ഹനീഫ കൂട്ടായി എന്നിവർ നേതൃത്വം നൽകി.
സെക്രട്ടറി പ്രകാശ് വടകര സ്വാഗതവും ട്രഷറർ വർഗീസ് ആളൂർകാരൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.