മുഹമ്മദ് ആബിദ് 

മധ്യപ്രദേശ് സ്വദേശി റിയാദിൽ ഹൃദയാഘാതംമൂലം മരിച്ചു

റിയാദ്: മധ്യപ്രദേശ് ഇൻഡോർ സ്വദേശി മുഹമ്മദ് ആബിദ് (50) ശനിയാഴ്​ച രാത്രി റിയാദിൽ ഹൃദയാഘാതംമൂലം മരിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ബത്​ഹയിലെ റയാൻ ക്ലിനിക്കിൽ പ്രവേശിപ്പിക്കുകയും തുടർന്ന് ശുമൈസി ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ വഴിമധ്യേ മരിക്കുകയായിരുന്നു. പിതാവ്: അബ്​ദുൽ ഹാമിദ്.

മാതാവ്: ബനൂ ബീവി, ഭാര്യ: ഫാമിദ ബീവി. മക്കൾ: അശ്മർ അലി, മുഹമ്മദ് തൗഷിഫ്, മുഹമ്മദ് സുഹൈൽ. മൃതദേഹം റിയാദിൽ ഖബറടക്കുന്നതിന് വേണ്ടി റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, മലപ്പുറം ജില്ല വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് തിരൂർക്കാട്, ജുനൈദ് താനൂർ, ഹാഷിം മൂടാൽ, നസീർ കണ്ണീരി എന്നിവർ നടപടിക്രമങ്ങളുമായി രംഗത്തുണ്ട്

Tags:    
News Summary - Madhya Pradesh native died of a heart attack in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.