ശറഫിയ മലയാളി കൂട്ടായ്മയുടെ മൂന്നാം സംഗമത്തിൽ പങ്കെടുത്തവർ
ജിദ്ദ: ശറഫിയ മലയാളി കൂട്ടായ്മയുടെ മൂന്നാം സംഗമം മലപ്പുറം ജില്ലയിലെ ചേളാരി മലബാറിക്കസ് ഓഡിറ്റോറിയത്തിൽ നടന്നു. ചലച്ചിത്ര സംവിധായകൻ നൗഷാദ് ആലത്തൂർ സംഗമം ഉദ്ഘാടനം ചെയ്തു. സംഗമത്തിൽ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുത്തു.
ഭാരവാഹികൾ: മാലിക്ക് കണ്ണൂർ (പ്രസി.), അബൂബക്കർ തൃശൂർ (സെക്ര.), ജ്യോതിഷ് കുമാർ കണ്ണൂർ (ജോ. സെക്ര.), റഷീദ് കൊണ്ടോട്ടി (വൈ. പ്രസി.), ഇബ്രാഹിം മാരായമംഗലം (ട്രഷ.), കുഞ്ഞുമുഹമ്മദ് കളിയാട്ടമുക്ക്, അൻവർ വെട്ടത്തൂർ, ഹംസ ചെർപ്പുളശ്ശേരി, മുജീബ്, കുഞ്ഞാൻ മഞ്ചേരി, അബ്ദുല്ല മൂന്നുപീടിക, ഹനീഫ തോപ്പ്, മുസ്തഫ ആലിപ്പറമ്പ്, ഷംസു കരുവാരകുണ്ട്, മരക്കാർ (എക്സി. അംഗങ്ങൾ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.