ജിദ്ദ: ഇന്ത്യൻ ഇസ്ലാഹി സെൻററിലെ ശൈഖുൽ ഇസ്ലാം മദ്റസ വിദ്യാർഥികൾക്കായി ആർട്സ് ഡേ സംഘടിപ്പിക്കുന്നു. വ്യാഴം, വെള്ളി ദിവസങ്ങളിൽ ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെൻറർ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ വിവിധ കലാ മത്സരങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു. ഇംഗ്ലീഷ്-മലയാളം പ്രസംഗം, ഖുർആൻ പാരായണ മത്സരം, ഖുർആൻ ഹിഫ്ദ് മത്സരം, ബാങ്ക് വിളി, മലയാളം, അറബി ഗാനം, സംഘ ഗാനം എന്നീ സ്റ്റേജ് മത്സരങ്ങളും പദ നിർമാണം, കൈയെഴുത്ത്, കഥാ രചന തുടങ്ങിയ സ്റ്റേജിതര മത്സരങ്ങളും ഉണ്ടാകും.
കിഡ്സ്, ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളിലായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവേറെ മത്സരങ്ങളായിരിക്കും നടത്തുക.
അൽ സഫ ജാലിയാത്ത് മേധാവിയടക്കം ജിദ്ദയിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലകളിലെ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കുമെന്ന് ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെൻറർ ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.