Posted On
date_range Updated On
date_range ജീസാനിൽ സെവൻസ് ഫുട്ബാൾ ടൂർണമെന്റ് നാളെ
ജീസാൻ: ജീസാനിലെ പ്രവാസി മലയാളി ക്ലബായ ഇന്ത്യൻ ഹീറോസ് സംഘടിപ്പിക്കുന്ന സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് വ്യാഴാഴ്ച രാത്രി തുടക്കമാകും. ജീസാൻ മാബുജ് സ്റ്റേഡിയത്തിൽ നടക്കുന്ന ടൂർണമെന്റിൽ മേഖലയിൽ നിന്ന് എട്ട് ടീമുകൾ മാറ്റുരക്കും.
ഇന്ത്യൻ ഹീറോസ്, ടൗൺ ടീം അബു അരിഷ്, എഫ്.സി ദർബ്, എഫ്.സി സബിയ, എഫ്.സി ലബിയ, ഉമ്മു മാജിദ് ജീസാൻ, അൽ ജസീറ ഖമീസ്, ആർ റയാൻ ദമദ് എന്നീ ടീമുകളാണ് പങ്കെടുക്കുന്നത്. സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ ജൂൺ പത്തിന് നടക്കും.
വിജയികൾക്ക് ഇസാഫ് കോ, മന്ദി ജസീറ റിജാൽ ആൽമ, ഉമ്മു മാജിദ് പ്ലാസ്റ്റിക്, അൽ അറബി ബർഗർ എന്നിവരാണ് സമ്മാനം സ്പോൺസർ ചെയ്തിരിക്കുന്നത്. ജീസാൻ ഇന്ത്യൻ ഹീറോസ് കാരുണ്യമേഖലയിലെ സഹായ സമാഹരണം ഉദ്ദേശിച്ചാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നതെന്ന് ക്ലബ് പ്രസിഡന്റ് ഷംസു പൂക്കോട്ടൂർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.