സേവനങ്ങളിൽ വീഴ്ച; ഏഴ് ഉംറ കമ്പനികളെ സസ്പെൻഡ് ചെയ്തു

ജിദ്ദ: ഗതാഗത സേവനങ്ങൾ നൽകുന്നതിൽ വീഴ്​ച വരുത്തിയ ഏഴ് ഉംറ കമ്പനികളെ സസ്പെൻഡ് ചെയ്തു. തീർഥാടകർക്ക് ആവ​​ശ്യമായ ഗതാഗത സേവനങ്ങൾ അംഗീകൃത മാനദണ്ഡങ്ങൾക്ക്​ അനുസൃതമായി ഒരുക്കുന്നില്ലെന്ന്​ കണ്ടെത്തിയതിനെ തുടർന്നാണ്​ ഹജ്ജ്-ഉംറ മന്ത്രാലയത്തിന്റെ നടപടി. നിയമം ലംഘിച്ച കമ്പനികൾക്കെതിരെ മന്ത്രാലയം വിവിധ നിയമനടപടികൾ ആരംഭിച്ചു. കമ്പനികളുടെ പ്രവർത്തനങ്ങൾ താൽക്കാലികമായി തടഞ്ഞു.

തീർഥാടകർക്ക് ബദൽ ഗതാഗത സേവനം നൽകുന്നതിനുള്ള ചെലവുകൾ കമ്പനിയുടെ ബാങ്ക് ഗാരന്റികളിൽനിന്ന്​ ഈടാക്കി. അംഗീകൃത മാനദണ്ഡങ്ങൾക്കനുസൃതമായി സേവനങ്ങൾ അതത്​ കമ്പനികൾ നൽകുന്നുണ്ടെന്ന്​ ഉറപ്പാക്കുകയും ചെയ്തതായി മന്ത്രാലയം അറിയിച്ചു.

തീർഥാടകരുടെ അവകാശങ്ങൾ പൂർണമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും ഉയർന്ന നിലവാരത്തിലും പ്രഫഷനലിസത്തിലും സേവനങ്ങൾ ലഭ്യമാക്കുന്നതിനും മന്ത്രാലയം കർശന നടപടികളുമായി മുന്നോട്ട്​ പോകും. അംഗീകൃത ചട്ടങ്ങളും നിർദേശങ്ങളും പൂർണമായും പാലിക്കാനും നിർദിഷ്​ട ഷെഡ്യൂളുകൾക്കനുസൃതമായി സേവനങ്ങൾ നൽകാനും എല്ലാ ഉംറ കമ്പനികളോടും മന്ത്രാലയം ആവശ്യപ്പെട്ടു.

Tags:    
News Summary - Seven Umrah companies suspended over service failures

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.