സൗദി എടക്കര വെൽഫെയർ അസോസിയേഷൻ ജിദ്ദ കമ്മറ്റി ഉസ്മാൻ എരഞ്ഞിക്കലിന് നൽകിയ യാത്രയയപ്പിൽ നജീബ് കളപ്പാടൻ ഉപഹാരം നൽകുന്നു

ഉസ്മാൻ എരഞ്ഞിക്കലിന് സേവ യാത്രയയപ്പ് നൽകി

ജിദ്ദ: നാലു പതിറ്റാണ്ടി​െൻറ പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന സേവ രക്ഷാധികാരിയും സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിറസാന്നിദ്ധ്യവുമായ ഉസ്മാൻ എരഞ്ഞിക്കലിന് സൗദി എടക്കര വെൽഫെയർ അസോസിയേഷൻ (സേവ) ജിദ്ദ ചാപ്റ്റർ യാത്രയയപ്പ് നൽകി. സേവ മുഖ്യരക്ഷാധികാരി നജീബ് കളപ്പാടൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ്​ ഇ. മുഹമ്മദ്‌ അലി അധ്യക്ഷത വഹിച്ചു.

കെ. ഷരീഫ്, അബ്​ദുസമദ്, ടി.പി. റഷീദ്, സമീൽ, വിത്സൻ, ജാഫർ പൂച്ചെങ്ങൽ, മൻസൂർ എടക്കര, റസ്സൽ ബാബു, മജീദ്‌ അനിക്കോത്ത്, വി.പി. റിയാസ്, ഷാഹിർ വാഴയിൽ തുടങ്ങിയവർ സംസാരിച്ചു. ശാഹിദ് റഹ്​മാൻ സ്വാഗതവും അമീർ എടക്കാടൻ നന്ദിയും പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.