ഗ്ലോബൽ ലിറ്റിൽ സ്കോളർ ക്വിസ് മത്സര പരിപാടിയുടെ ഖോബാർ സോണൽതല ഉദ്ഘാടനം ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ മെഹ്നാസ് ഫരീദ് നിർവഹിക്കുന്നു
അൽഖോബാർ: മലർവാടിയും ടീൻ ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന ഗ്ലോബൽ ലിറ്റിൽ സ്കോളർ ക്വിസ് മത്സര പരിപാടിയിലേക്കുള്ള രജിസ്ട്രേഷന് തുടക്കമായി.
ഖോബാർ സോണൽ തല ഉദ്ഘാടനം സാമൂഹിക പ്രവർത്തകൻ വേണുഗോപാലിെൻറ മക്കളിൽനിന്ന് രജിസ്ട്രേഷൻ സ്വീകരിച്ച് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ മെഹ്നാസ് ഫരീദ് നിർവഹിച്ചു. കുട്ടികൾ വീടുകളിൽ ഒതുങ്ങിപ്പോയ ഈ കോവിഡ് കാലത്ത് അവരെ ഉണർത്തി കഴിവുകളെ പരിപോഷിപ്പിക്കുന്ന ഇത്തരം പരിപാടികൾ വളരെയധികം വിലമതിക്കുന്നുവെന്ന് അവർ പറഞ്ഞു.
ഇന്ത്യൻ സ്കൂൾ മുൻ മാനേജിങ് കമ്മിറ്റി മെമ്പർ റഷീദ് ഉമർ ചടങ്ങിന് നേതൃത്വം നൽകി. സ്റ്റുഡൻറ്സ് ഇന്ത്യ, മലർവാടി കിഴക്കൻ പ്രവിശ്യ കോഒാഡിനേറ്റർ സാജിദ് പാറക്കൽ മത്സരത്തെക്കുറിച്ചുള്ള വിവരണം നൽകി. അൽഖുസാമ ഇൻറർനാഷനൽ സ്കൂൾ ഡയറക്ടർ വേണുഗോപാൽ, സജിത വേണുഗോപാൽ, തനിമ സോണൽ എക്സിക്യുട്ടിവ് മെംബർ സൈതലവി, മലർവാടി സോണൽ കോഒാഡിനേറ്റർ സാജിദ സൈതലവി, ഗ്ലോബൽ ലിറ്റിൽ സ്കോളർ ക്വിസ് മത്സര പരിപാടിയുടെ സോണൽ കോഒാഡിനേറ്റർ ഖലീലുറഹ്മാൻ അന്നടുക്ക എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.