റിയാദ്: ഡൊണാൾഡ് ട്രംപിെൻറ സൗദി സന്ദർശനവും അതോടനുബന്ധിച്ച് നടക്കുന്ന ഉച്ചകോടികളും റിപ്പോർട്ട് ചെയ്യാൻ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്ന് മാധ്യമപ്പട. റിയാദിലെ മാരിയട്ട് ഹോട്ടലിലാണ് സർവ്വ സജ്ജീകരണങ്ങളുമുള്ള മീഡിയാസെൻറർ ഒരുക്കിയത്. വെള്ളിയാഴ്ച മുതൽ ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള മാധ്യമപ്രവർത്തകർ ഇവിടെ സജീവമാണ്. സ്റ്റുഡിയോകളും സാേങ്കതിക സംവിധാനങ്ങളുമെല്ലാം റെഡിയാണ്. സൗദി വാർത്താവിതരണവകുപ്പ് വിപുലമായ സംവിധാനങ്ങളാണ് വാർത്തകൾ ലോകത്തിന് മുന്നിലെത്തിക്കാൻ വേണ്ടി ഒരുക്കിയിട്ടുള്ളത്. ഉച്ചകോടി റിപ്പോർട്ട് ചെയ്യാൻ അഞ്ഞൂറിലധികം മാധ്യമപ്രവർത്തകരുണ്ടെന്ന് സൗദി സാംസ്കാരിക വാർത്താ വിതരണ വകുപ്പ് മന്ത്രി ഡോ. അവാദ് അൽഅവാദ് അറിയിച്ചു.
സുപ്രധാന വാർത്തകളാണ് സൗദിയിൽ നിന്ന് പുറത്തുവരാൻ പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കൻ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ഡൊണാൾഡ് ട്രംപിെൻറ ആദ്യസന്ദർശനം സൗദിയിലേക്കാണ് എന്നത് ഇൗ രാജ്യത്തിനും ഇസ്ലാമിനും അന്താരാഷ്ട്രതലത്തിലുള്ള പ്രാധാന്യം തിരിച്ചറിഞ്ഞതിനാലാണ്. 80 വർഷത്തിലധികമായി ഇരുരാജ്യങ്ങൾക്കിടയിൽ നിലനിൽക്കുന്ന ബന്ധത്തിെൻറ തെളിവാണ് ഇൗ സന്ദർശനം. ട്രംപുമായി സൗദി ഭരണാധികാരി സൽമാൻ രാജാവിെൻറ കൂടിക്കാഴ്ച രാഷ്ട്രീയ^വാണിജ്യ^സുരക്ഷ രംഗത്ത് ഇരു രാജ്യങ്ങൾക്കിടയിൽ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാമ്പത്തിക പുരോഗതിക്കും നിക്ഷേപങ്ങൾക്ക് വഴിയൊരുക്കാനും കൂടിക്കാഴ്ച ഇടയാക്കും. ലോക മുസ്ലിംകളുടെ ഖിബ് ല സ്ഥിതി ചെയ്യുന്ന നാടാണ് സൗദി അറേബ്യ.
അതുകൊണ്ട് തന്നെ റിയാദിലെ യോഗത്തിന് 50 ലധികം മുസ്ലിം രാജ്യങ്ങളിലെ ഭരണാധികാരികളെ ക്ഷണിച്ചിട്ടുണ്ട്. തീവ്രവാദവും ഭീകരതയും നേരിടുന്നതിൽ അമേരിക്കയുമെആത്ത് കെകോർത്ത് മുന്നേറുന്നതിന് കൂടിയായിരിക്കും റിയാദിലെ യോഗങ്ങൾ. ഇസ്ലാം എല്ലാ തരത്തിലുള്ള ഭീകരതയും നിരാകരിക്കുന്ന മതമാണ്. ഭീകരത നിർമാർജ്ജനം ചെയ്യാനുള്ള പ്രധാന ചുവടുവെപ്പായിരിക്കും റിയാദിൽ നടക്കാൻ പോകുന്ന ചരിത്ര സംഭവമാവുന്ന ഉച്ചകോടികൾ എന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. സന്ദർശനത്തോടനുബന്ധിച്ച് റിയാദിൽ ഉന്നതതല ഫോറം മീറ്റിങ്ങ് നടക്കും. അമേരിക്ക, സൗദി കമ്പനികളിലെ 100ലധികം വരുന്ന ഉയർന്ന എക്സിക്യൂട്ടീവ് മാനേജർമാർ ഇതിൽ പെങ്കടുക്കും.
ഇരുരാജ്യങ്ങൾ തമ്മിലുള്ള നിക്ഷേപ സാധ്യതകളും തൊഴിലവസരമുണ്ടാക്കുന്നതിനുള്ള വാണിജ്യ പങ്കാളിത്തവുമെല്ലാം ചർച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ആധുനിക സാേങ്കതിക, മീഡിയ ഇൻവെസ്റ്റ്മെൻറിന് രാജ്യം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. വിവിധ മേഖലയിലെ പുരോഗതി ലക്ഷ്യമിട്ട് നടപ്പിലാക്കാൻ പോകുന്ന വിഷൻ 2030െൻറ ഭാഗമായാണ് ഇത് നടപ്പിലാക്കുകയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.