ജിദ്ദ: മദീനയിൽ നിന്ന് ബംഗ്ലാദേശിലെ ധാക്കയിലേക്ക് പുറപ്പെട്ട സൗദി എയർലൈൻസ് വിമാനം യന്ത്ര തകരാറിനെ തുടർന്ന് ജിദ്ദയിൽ എമർജൻസി ലാൻഡിങ് നടത്തി. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. തുർക്കിയിലെ ഒനുർ എയറിൽ നിന്ന് സൗദിയ വാടകക്കെടുത്ത എയർബസ് എ 330 വിമാനത്തിനാണ് തകരാറുണ്ടായത്.
എട്ടുമണിക്ക് മദീനയിൽ നിന്ന് പുറപ്പെട്ട വിമാനത്തിെൻറ ലാൻഡിങ് ഗിയറിനായിരുന്നു പ്രശ്നം ഉണ്ടായതെന്ന് സൗദി എയർലൈൻസ് ഒൗദ്യോഗിക വക്താവ് എൻജി. അബ്ദുറഹ്മാൻ അൽ ത്വയ്ബ് അറിയിച്ചു. തുടർന്ന് യാത്രാ മധ്യേ ജിദ്ദയിലേക്ക് വിമാനം തിരിച്ചുവിട്ടു. അൽഖസീമിന് സമീപം അർറാസ് വരെ പറന്ന വിമാനമാണ് ജിദ്ദയിേലക്ക് മടക്കിയത്. ജിദ്ദയിൽ പലതവണ ലാൻഡിങിന് ശ്രമിച്ചെങ്കിലും മുൻഭാഗത്തെ വീലുകൾ താഴ്ന്നുവരാതായതോടെ ഉദ്യമം ഉപേക്ഷിച്ചു.
ഏറെ നേരം ജിദ്ദയുടെ ആകാശത്ത് വട്ടമിട്ട് പറന്നശേഷമാണ് കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇടിച്ചിറക്കിയത്. ലാൻഡിങിൽ വിമാനത്തിെൻറ മുൻഭാഗത്ത് തീപടർന്നെങ്കിലും യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി. 141 യാത്രക്കാരും 10 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.