ജിദ്ദ: സൗദി എയർലൈൻസ് വാങ്ങിയ പുതിയ ബോയിങ് 9 ബി 787 ഡ്രീംലൈനർ വിമാനം ജിദ്ദ കിങ് അബ്ദുൽ അസീസ് വിമാനത്താവളത്തിലെത്തി. അമേരിക്കയിലെ ബോയിങ് കമ്പനിയുമായി സൗദിയ ഒപ്പുവെച്ച കരാറിെൻറ ഭാഗമായാണ് പുതിയ വിമാനം എത്തിയത്. 2020 ഒാടെ പുതിയ വിമാനങ്ങളുടെ എണ്ണം 200 ആക്കുന്നതിെൻറ ഭാഗമായാണ് ഡ്രീംലൈനർ വിമാനം വാങ്ങിയത്. ഇൗ വർഷം ഇതുവരെ മൊത്തം 21 വിമാനങ്ങൾ സൗദിയിലെത്തിയെന്ന് സൗദി എയർലൈൻസ് മേധാവി എൻജിനീയർ സ്വാലിഹ് ബിൻ നാസ്വിർ അൽജാസിർ പറഞ്ഞു.
വർഷാവസാനത്തോടെ 66 വിമാനങ്ങൾ എത്തും. 32 എണ്ണം വലിയ വിമാനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ഡ്രീംലൈനർ ഇനത്തിലെ പത്താമത്തെ വിമാനമാണ് ഇപ്പോൾ വന്നത്. 298 സീറ്റുകളുണ്ട്. ഇതിൽ 24 സീറ്റ് ഫസ്റ്റ് ക്ലാസ്സാണ്. നൂതനമായ സീറ്റ് സൗകര്യങ്ങൾ, ഇൻറർനെറ്റ് സർവീസ്, ബെഡ് സൗകര്യം എന്നിവയോട് കൂടിയതാണ് വിമാനമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.