ജിദ്ദ: മൂന്നിയൂർ കുന്നത്ത് പറമ്പ് മഹല്ല് ഖതീബ് മുക്കം മുഹമ്മദ് ബാഖവിക്ക് മഹല്ല് നിവാസികൾ ജിദ്ദയിൽ സ്വീകരണം നൽകി. കെ.സി.അലിബാവ അധ്യക്ഷത വഹിച്ചു. അശ്റഫ് കളത്തിങ്ങൽപാറ ഉദ്ഘാടനം ചെയ്തു.
കല്ലാക്കൻ ഉസ്മാൻ, സക്കീർ കുന്നുമ്മൽ, കെ.മുസ്തു, കല്ലാക്കൻ നസീർ, ഉസ്മാൻ പുറ്റെക്കാട്ട്, കെ.മുജീബ്, കെ.വി.ഉസ്മാൻ, മാളിയേക്കൽ ഫസ്ലു,കെ.ഫൈസൽ, സമീർ പുളിക്കൽ, റാഷിദ് കുന്നത്ത് പറമ്പ്, റിയാസ് എന്നിവർ സംസാരിച്ചു. കുന്നുമ്മൽ കോയമോൻ സ്വാഗതവും അബ്ദു പൂത്തട്ടായി നന്ദിയും പറഞ്ഞു.
ജിദ്ദ: പെരിന്തൽമണ്ണ മണ്ഡലം യൂത്ത്‌ലീഗ് പ്രസിഡൻറും മലപ്പുറം ജില്ല എം.എസ്.എഫ് മുൻ പ്രസിഡൻറുമായ നഹാസ് പാറക്കലിന് ജിദ്ദ താഴെക്കോട് പഞ്ചായത്ത് കെ.എം.സി.സി സ്വീകരണം നൽകി. സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ് കെ.പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് നാലകത്ത് കുഞ്ഞാപ്പ അധ്യക്ഷത വഹിച്ചു.
നിസാംമമ്പാട്, സി.കെ ശാക്കിർ, നാസർ ഒളവട്ടൂർ, എം.ടി അഫ്സൽ, ലത്തീഫ് പടിക്കൽ, ഹനീഫ പാണ്ടികശാല, ബാവ അരിമ്പ്ര, നാലകത്ത് മുത്തു, അഷ്റഫ് താഴെക്കോട്, ഹാശിം നാലകത്ത്, മുസ്തഫ കോഴിശ്ശേരി, മുഹമ്മദലി പാലക്കാട്, ലത്തീഫ് ചീക്കോട്, മുനീർ ആലിപ്പറമ്പ്, മൊയ്തു തൂത, വൈശ്യർ അലി, ഹൈദർ വട്ടത്തൂർ, മാനു പട്ടിക്കാട്, അഷ്റഫ് ഇരിക്കൂർ, സുഹൈൽ എടപ്പറ്റ തുടങ്ങിയവർ സംസാരിച്ചു. ഉപതെരഞ്ഞെടുപ്പ് പ്രവചന മൽസരത്തിൽ ഒന്നാംസ്ഥാനം നേടിയ വിജയിക്ക് മുജീബ്പുളിക്കാടൻ സമ്മാനം നൽകി. ജനറൽ സെക്രട്ടറി പി.സി.നാസർ സ്വാഗതവും പി.കെ ബിഷർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.