വർഗീയ ശക്തികളെ ഒറ്റപ്പെടുത്തൽ സാമൂഹിക ബാധ്യത - ഇസ്​ലാമിക് സെമിനാർ

ഖമീസ് മുശൈത്ത്: ‘ഇസ്​ലാം മാനവിക ഐക്യത്തിന് സമാധാനത്തിന്’ എന്ന പ്രമേയത്തിൽ നടത്തിവരുന്ന കാമ്പയി​​​െൻറ ഭാഗമായി സംഘടിപ്പിച്ച ഇസ്​ലാമിക് സെമിനാർ വിസ്ഡം ഗ്ലോബൽ ഇസ്​ലാമിക് മിഷൻ വൈസ് ചെയർമാൻ കുഞ്ഞി മുഹമ്മദ്​ മദനി പറപ്പൂർ ഉദ്​ഘാടനം ചെയ്തു. വർഗീയ ശക്തികളെ ഒറ്റപ്പെടുത്തൽ സാമൂഹിക ബാധ്യതയാണെന്ന്​ അദ്ദേഹം പറഞ്ഞു.

അസഹിഷ്ണുതക്കെതിരെയും, സമാധാന അന്തരീക്ഷം തകർക്കുന്നവർക്കെതിരെയും ജാതിമത ഭേദ​െമന്യേ സമൂഹം ജാകരൂകരാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ടി.കെ അശ്‌റഫ്, താജുദ്ദീൻ അഹമദ് സ്വലാഹി എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. അബ്​ദുറഹ്​മാൻ സലഫി അധ്യക്ഷത വഹിച്ചു. ഡോ.മുഹമ്മദ്​ ശഹീർ, നിസ്താർ, സിറാജ് കണ്ണൂർ, സാജുദ്ദീൻ എന്നിവർ സംബന്ധിച്ചു. ബാദുഷ ഭീമാപള്ളി സ്വാഗതവും ബാവ കൊണ്ടോട്ടി നന്ദിയും പറഞ്ഞു.

Tags:    
News Summary - saudi11

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.