സൽമാൻ രാജാവ്​ അമ്മാനിൽ

റിയാദ്: സൗദി ഭരണാധികാരി സൽമാൻ രാജാവ് േജാർഡനിലെത്തി. തിങ്കളാഴ്ച ഉച്ചയോടെ അമ്മാനിലെ മർക സൈനിക വിമാനത്താവളത്തിൽ ഇറങ്ങിയ അദ്ദേഹത്തെ ജോർഡൻ ഭരണാധികാരി അബ്ദുല്ല രാജാവ് സ്വീകരിച്ചു. രാജകീയ സ്വീകരണമാണ് രാജാവിന് ഒരുക്കിയിരുന്നത്. സ്വീകരണത്തിന് ശേഷം ക്രീം നിറത്തിലുള്ള വിേൻറജ് മെഴ്സിഡസ് കാറിൽ അബ്ദുല്ല രാജാവിനൊപ്പം അദ്ദേഹം വിമാനത്താവളത്തിൽ നിന്ന് പോയി. 
ജോർഡൻ^സൗദി ഉച്ചകോടിയിലും ബുധനാഴ്ച ആരംഭിക്കുന്ന അറബ് ഉച്ചകോടിയിലും സൗദി സംഘത്തെ നയിക്കുന്നത് സൽമാൻ രാജാവാണ്. അതിനൊപ്പം അബ്ദുല്ല രാജാവുമായി പ്രത്യേക ചർച്ചകളും അജണ്ടയിലുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹോദരബന്ധം ഉൗട്ടിയുറപ്പിക്കുന്നതി​െൻറ ഭാഗമായാണ് സന്ദർശനമെന്ന് ജോർഡൻ റോയൽകോർട്ട് പ്രസ്താവനയിൽ അറിയിച്ചു. ഉഭയതാൽപര്യമുള്ള പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും ചർച്ചയാകും. 400 കോടി റിയാലി​െൻറ 15 ഉടമ്പടികളാകും ഇൗ ദിവസങ്ങളിൽ ഇരുരാജ്യങ്ങളും ഒപ്പുവെക്കുക. ചൊവ്വാഴ്ച അൽ ഹുസൈനിയ കൊട്ടാരത്തിൽ സൽമാൻ രാജാവിന് പ്രത്യേക വിരുന്നും ഒരുക്കുന്നുണ്ട്.  അറബ് ലീഗി​െൻറ 28ാമത് സെഷനാണ് ജോർഡനിൽ നടക്കുന്നത്.

Tags:    
News Summary - saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.