പൊടിക്കാറ്റ്​: നിരവധിപേർ ചികിൽസ തേടി 

ജിദ്ദ:  രണ്ട് ദിവസമായി രാജ്യത്തി​െൻറ വിവധ മേഖലകളിലുണ്ടായ ശക്തമായ പൊടിക്കാറ്റ് മൂലം ശ്വാസ സംബന്ധമായ രോഗത്തിന് ചികിൽസ തേടി നിരവധി പേർ ആശുപത്രികളിലെത്തി.  
ആരോഗ്യ കാര്യാലയങ്ങൾ കാലാവസ്​ഥാ വ്യതിയാനം സംബന്ധിച്ച മുന്നറിയിപ്പ് വന്നപ്പോൾ തന്നെ ആശുപത്രികൾക്കും മെഡിക്കൽ സ​െൻററുകൾക്കും ജാഗ്രതാ നിർദേശം നൽകുകയും ആവശ്യമായ ഡോക്ടർമാരെ ഒരുക്കുകയും ചെയ്തിരുന്നു. യാമ്പുവിൽ 50 പേർ ചികിൽസ തേടി.
മക്കയിൽ ശ്വാസ സംബന്ധമായ പ്രയാസമനുഭവപ്പെട്ട 26 ഓളം പേർക്ക്  റെഡ്ക്രസൻറ് പ്രാഥമിക ശുശ്രൂഷ നൽകി ആശുപത്രിയിലെത്തിച്ചു.  ആവശ്യമായ മുൻകരുതലെടുക്കാൻ റെഡ്ക്രസൻറ് ആളുകളോട് ആവശ്യപ്പെട്ടു. 
റിയാദ് മേഖലയിലുണ്ടായ പൊടിക്കാറ്റിലും മഴയിലും സഹായം തേടി 236 കാളുകളെത്തിയതായി റിയാദ് റെഡ്ക്രസൻറ് വക്താവ് അബ്​ദുല്ല നാഇഫ് അൽമരീബദ് പറഞ്ഞു. 
60 ഓളം റോഡ് അപകടങ്ങളിൽപെട്ടവർക്കും ശ്വാസ സംബന്ധമായ അസുഖമുള്ള 64 പേർക്കും പ്രാഥമിക ശുശ്രുഷ നൽകി. കൂടുതൽ ചികിൽസ ആവശ്യമായവരെ  ആശുപത്രികളിലെത്തിച്ചതായും അദ്ദേഹം പറഞ്ഞു. അതേ സമയം, ഞായറാഴ്ച രാവിലെ ആരംഭിച്ച പൊടിക്കാറ്റി​െൻറ ശക്തി കുറഞ്ഞെങ്കിലും തിങ്കളാഴ്ചയും ചില മേഖലകളിൽ കാറ്റ് അനുഭവപ്പെട്ടു. മദീന, മക്ക, റിയാദ്, ശർഖിയ, ഹാഇൽ, ഖസീം, അൽജൗഫ്, വടക്കൻ അതിർത്തി മേഖലകളിൽ കാലാവസ്​ഥാ  വ്യതിയാനം തുടരുമെന്ന്​ മുന്നറിയിപ്പുണ്ട്​. 
അൽബാഹ, അസീർ, ജീസാൻ, നജ്റാൻ, ശറുറ, വാദിദവാസിർ എന്നിവിടങ്ങളിൽ ഇടിയോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്​ഥ വിഭാഗം  അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. കാലാവസ്​ഥ വ്യതിയാനം തുടരുന്നതിനാൽ ആവശ്യമായ മുൻകരുതലെടുക്കാനും  അറിയിപ്പുകൾ ശ്രദ്ധിക്കാനും സിവിൽ ഡിഫൻസും ആവശ്യപ്പെട്ടിട്ടുണ്ട്. 

Tags:    
News Summary - saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.