മക്ക: മസ്ജിദുൽ ഹറാമിലെ റമദാൻ പ്രവർത്തന പദ്ധതികളും മൂന്നാംഘട്ട സൗദി വികസന പ്രവർത്തനങ്ങളും മക്ക മേഖല അസി. ഗവർണർ അമീർ അബ്ദുല്ലാഹി ബിൻ ബന്ദർ സന്ദർശിച്ചു.
മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസലിെൻറ നിർദേശത്തെ തുടർന്നാണിത്. മത്വാഫും മസ്അയും ഉംറ തീർഥാടകർക്ക് മാത്രമാക്കണമെന്ന നിർദേശം പാലിക്കുന്നുണ്ടോയെന്ന് അദ്ദേഹം ഉറപ്പുവരുത്തി.
റമദാനിലെ പ്രവർത്തനങ്ങൾ ഉദ്യോഗസ്ഥർ അദ്ദേഹത്തിന് വിശദീകരിച്ചു കൊടുത്തു.
വടക്ക് ഭാഗത്ത് പ്രവർത്തിക്കുന്ന ഹറം ആശുപത്രിയും തെക്ക്, പടിഞ്ഞാറ് മുറ്റങ്ങളും അദ്ദേഹം സന്ദർശിച്ചു. പൊതു സുരക്ഷ മേധാവി ജനറൽ ഉസ്മാൻ അൽമുഹ്രിജ്, അടിയന്തിര സേന മേധാവി ജനറൽ ഖാലിദ് ബിൻ ഖറാർ, അസി. ഹജ്ജ് ഉംറ സുരക്ഷ മേധാവി കേണൽ സഉൗദ് അൽഖുലൈവി, മക്ക മേഖല പൊലീസ് മേധാവി കേണൽ സഇൗദ് അൽഖർനി തുടങ്ങിയവർ അസി. ഗവർണറെ അനുഗമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.