റിയാദ്: സൗദി അറേബ്യ നടപ്പാക്കുന്ന പരിഷ്കരണങ്ങള്‍ രാജ്യത്തെ പൗരൻമാരുടെ, പ്രത്യേകിച്ചും യുവസമൂഹത്തിെൻറ താല്‍പര്യ പ്രകാരമാണെന്ന് രണ്ടാം കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ വ്യക്തമാക്കി. രാജ്യത്തെ ഭൂരിപക്ഷം പേരും പരിഷ്കരണത്തിന് അനുകൂലമാണ്. പരിഷ്കരണ നടപടികളില്‍ നിന്ന് പിന്നോട്ട് പോകാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
സൗദി അറേബ്യയുടെ വിഷന്‍ 2030, ദേശീയ പരിവര്‍ത്തന പദ്ധതി 2020 എന്നിവയുടെ സൂത്രധാരനായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പദ്ധതി പ്രഖ്യാപിച്ച് ഒരു വര്‍ഷം പിന്നിടുന്ന വേളയില്‍ വാഷിങ്ടണ്‍ പോസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് നിലപാട് വ്യക്തമാക്കിയത്. യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മക്ക് പരിഹാരം കാണുക, സ്വന്തമായി വീടില്ലാത്തവര്‍ക്ക് ആ സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ അവസരമുണ്ടാക്കുക എന്നതാണ് തെൻറ മുന്നിലുള്ള പ്രഥമ ലക്ഷ്യങ്ങളെന്ന് യുവസമൂഹത്തിെൻറ പ്രതിനിധി എന്ന് സ്വയം പരിചയപ്പെടുത്തിയ അമീര്‍ മുഹമ്മദ് പറഞ്ഞു. യുവാക്കളെ ഉള്‍പ്പെടുത്തിയാണ് പരിഷ്കരണത്തിനുള്ള തെൻറ സംഘത്തെ സജ്ജമാക്കിയിട്ടുള്ളത്. രാജ്യത്തെ 88 ശതമാനം ജനങ്ങളും പരിഷ്കരണത്തെ പിന്തുണക്കുന്നവരാണെന്ന് പഠനത്തില്‍ വ്യക്തമായിട്ടുണ്ട്. 77 ശതമാനം പേരും വിഷന്‍ 2030ന് പിന്തുണ പ്രഖ്യാപിച്ചുകഴിഞ്ഞു.
സര്‍വ്വേയില്‍ പങ്കെടുത്ത 82 ശതമാനം പേരും വിനോദ പരിപാടികള്‍ക്ക് കൂടുതല്‍ അവസരം സൃഷ്ടിക്കണമെന്ന് അഭിപ്രായപ്പെട്ടവരാണ്. രണ്ട് വര്‍ഷം കൊണ്ട് പെട്രോളിതര വരുമാനത്തിെൻറ തോത് 46 ശതമാനം വര്‍ധിച്ചിട്ടുണ്ട്. നടപ്പുവര്‍ഷത്തില്‍ ഇത് 12 ശതമാനം കൂടി വര്‍ധിപ്പിക്കും. സൗദി അരാംകോയുടെ സ്വകാര്യവത്കരണത്തിെൻറയും അഞ്ച് ശതമാനം ഓഹരി വിപണിയില്‍ ഇറക്കുന്നതിെൻറയും നടപടിക്രമങ്ങളും പുരോഗമിക്കുകയാണ്. സൗദിയില്‍ ആയുധ നിര്‍മാണം ആരംഭിക്കുന്നതോടെ ആയുധ ഇറക്കുമതിയുടെ 60 മുതല്‍ 80 ശതമാനം വരെ കുറക്കാനാവുമെന്നാണ് പ്രതീക്ഷ. ഒബാമയുടെ ഭരണകാലത്ത് സൗദി പൗരന്മാര്‍ക്ക് അമേരിക്കന്‍ പ്രസിഡൻറില്‍ നഷ്ടപ്പെട്ട വിശ്വാസം ഡൊണാള്‍ഡ് ട്രംപ് തിരിച്ചുപിടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.