റിയാദ്: സൗദിയിലെ കമ്പനികള്‍ക്കോ സ്വദേശികളുടെ വരുമാനത്തിനോ 2020 വരെ നികുതി ഏര്‍പ്പെടുത്താന്‍ ഉദ്ദേശ്യമില്ലെന്ന് ധനകാര്യ മന്ത്രി മുഹമ്മദ് അബ്ദുല്ല അല്‍ജദ്ആന്‍ പറഞ്ഞു. കിഴക്കന്‍ പ്രവശ്യയിലെ ചേംബര്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്പനികളുടെ വിറ്റുവരവിനോ ലാഭത്തിനോ നികുതി ഏര്‍പ്പെടുത്താന്‍ സൗദി അധികൃതര്‍ ഉദ്ദേശിക്കുന്നില്ല. ജി.സി.സി രാഷ്ട്രങ്ങളില്‍ നടപ്പാക്കുന്ന അഞ്ച് ശതമാനം മൂല്യവര്‍ധിത നികുതി വര്‍ധിപ്പിക്കാനും ഉദ്ദേശ്യമില്ലെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
രാഷട്രത്തിെൻറ പെട്രോളിതര വരുമാനം 8.5 ശതമാനത്തിലെത്തുമ്പോള്‍ മാത്രമാണ് സൗദി വിഷന്‍ 2030 പദ്ധതിക്ക് അതിെൻറ ലക്ഷ്യം നോടാനാവുക. ജി.ഡി.പി 1.6 ട്രില്യന്‍ റിയാലായും ഉയരണമെന്നതാണ് സൗദി കണക്കുകൂട്ടുന്നത്. അടുത്ത നാല് വര്‍ഷത്തിനകം സ്വകാര്യ മേഖലക്ക് 200 ബില്യന്‍ റിയാലിെൻറ സഹായം സര്‍ക്കാറിെൻറ ഭാഗത്തുനിന്ന് ലഭിക്കും. സര്‍ക്കാര്‍ ജോലികള്‍ കരാറെടുത്ത കമ്പനികള്‍ക്ക് ജോലി പൂര്‍ത്തിയാക്കി 60 ദിവസത്തിനകം പണം കൊടുത്തു തീര്‍ക്കാന്‍ തീരുമാനമായിട്ടുണ്ടെന്നും ധനകാര്യ മന്ത്രി പറഞ്ഞു. നിര്‍മാണ, തൊഴില്‍ മേഖലയിലെ ഉണര്‍വിന് ഇത് കാരണമായേക്കും. സാമ്പത്തിക സ്ഥിരത ഉറപ്പുവരുത്തുന്ന പദ്ധതികള്‍ക്കാണ് അടുത്ത വര്‍ഷങ്ങളില്‍ മുന്‍ഗണന നല്‍കുക എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.