സംഘടനകളും കൂട്ടായ്മകളും രൂപവത്കരിക്കാന്‍ സൗദി അനുമതി നല്‍കുന്നു

റിയാദ്: സൗദിയില്‍ സംഘടനകളും അസോസിയേഷനുകളും രൂപവത്കരിക്കാന്‍ അനുമതി നല്‍കുമെന്ന് തൊഴില്‍, സാമൂഹ്യക്ഷേമ മന്ത്രാലയം വ്യക്തമാക്കി. മുഖ്യമായും പത്ത് സേവന മേഖലകളില്‍ 24 ശാഖകളിലായി, 67 ഇനങ്ങളില്‍ ലാഭം പ്രതീക്ഷിക്കാത്ത സംഘടനകള്‍, ട്രസ്റ്റുകള്‍, ചാരിറ്റി സ്ഥാപനങ്ങള്‍, അസോസിയേഷനുകള്‍ തുടങ്ങിയവ രൂപവത്കരിക്കാനാണ് അനുമതി നല്‍കുക. സാമൂഹികരംഗത്തെ കാര്യമായ നയവ്യതിയാനമായാണ് ഈ തീരുമാനത്തെ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
സാഹിത്യ, കലാസാംസ്കാരിക, വിനോദ സംഘടനകള്‍, വിദ്യാഭ്യാസ, ഗവേഷണ കേന്ദ്രങ്ങള്‍, ആരോഗ്യ സംഘടനകള്‍, സാമൂഹ്യക്ഷേമ, ജീവകാരുണ്യ സേവനങ്ങള്‍, പരിസ്ഥിതി കൂട്ടായ്മകള്‍, ഭവന, വികസന സംരംഭങ്ങള്‍, നിയമ, സുരക്ഷ സേവനങ്ങള്‍, ചാരിറ്റി ട്രസ്റ്റുകള്‍, ദഅ്വ, മതപഠന സംഘടനകള്‍, തൊഴിലധിഷ്ഠിത സേവന കേന്ദ്രങ്ങള്‍ തുടങ്ങിയ മേഖലകളിലാണ് ലാഭം പ്രതീക്ഷിക്കാത്ത സംരംഭങ്ങള്‍ ആരംഭിക്കാനാകുക.
നിര്‍ണിത കാലത്തേക്കോ അനിശ്ചിത കാലത്തേക്കോ അനുമതി നല്‍കാന്‍ മന്ത്രാലയത്തിന് വിവേചനാധികാരമുണ്ടായിരിക്കും. ഒരേ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികളുടെ കൂട്ടായ്മകള്‍ക്കാകും അനുമതി ഉണ്ടാകുക. നന്മയും സാമൂഹ്യക്ഷേമവും ഉദ്ദേശിച്ച് ലാഭേഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളെയാണ് മന്ത്രാലയം ലക്ഷ്യമാക്കുന്നതെന്ന് വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. ലാഭം പ്രതീക്ഷിക്കാതെ വ്യക്തികളോ കുടുംബങ്ങളോ നടത്തുന്ന സാമൂഹ്യക്ഷേമ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളും അവക്ക് കീഴിലെ വഖഫ്, ദാനം, വസിയ്യ് എന്നിവയും ഈ ഗണത്തിലാണ് മന്ത്രാലയം പരിഗണിക്കുക. രാഷ്ട്രത്തിന് ബാധ്യത വരുത്തിവെക്കാത്ത ഇത്തരം സംരംഭങ്ങള്‍ മന്ത്രാലയത്തിന്‍െറ പ്രത്യേക അനുമതിക്ക് ശേഷമാണ് ആരംഭിക്കേണ്ടതെന്നും വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
Tags:    
News Summary - saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.