റിയാദ്: അമേരിക്കയുടെ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസയില്‍ സൗദി സാന്നിധ്യം. മിശാല്‍ സഹ്റാനി എന്ന യുവ എന്‍ജിനീയറാണ് നാസയുടെ സംഘത്തില്‍ ആദ്യമത്തെുന്ന സൗദി വിദ്യാര്‍ഥിയെന്ന നേട്ടത്തിന് അര്‍ഹനായിരിക്കുന്നത്. അമേരിക്കയില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് സഹ്റാനി നാഷണല്‍ ഏറനോട്ടിക്കല്‍ സ്പെയ്സ് അഡ്മിനിസ്ട്രേഷനില്‍ (നാസ) ചേര്‍ന്നിരിക്കുന്നത്. ‘മൈക്രോ ഗ്രാവി’ എന്ന പ്രൊജക്ടിലാണ് ഈ യുവ എന്‍ജിനീയര്‍ അംഗമായിരിക്കുന്നത്. ഗുരുത്വാകര്‍ഷണം ശൂന്യമായ അന്തരീക്ഷത്തില്‍ ക്രിത്രിമമായി അതുണ്ടാക്കാന്‍ സഹായിക്കുന്ന ഉപകരണം വികസിപ്പിച്ചെടുക്കുന്ന പദ്ധതിയാണിത്. ശാസ്ത്രജ്ഞരെയും ഗവേഷകരെയും ബയോ എന്‍ജിനീയറിങ് രംഗത്ത് സഹായിക്കുന്ന കണ്ടുപിടിത്തമാകുമിതെന്നാണ് കരുതുന്നതെന്ന് സഹ്റാനി മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനയില്‍ അറിയിച്ചു. വികസിപ്പിച്ചെടുത്ത ശേഷം ഉപകരണം ശൂന്യാകാശത്ത് വിക്ഷേപിക്കും. ഒരു വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന കര്‍മ പദ്ധതിയിലൂടെ ഇതിന്‍െറ പ്രവര്‍ത്തനങ്ങള്‍ സംഘം നിരീക്ഷിക്കും. അമേരിക്കയിലേക്ക് പോകുന്നതിന് മുമ്പ് സൗദി അരാംകോ കമ്പനിയായിരുന്നു സഹ്റാനിയുടെ തട്ടകം. അഖീഖില്‍ നിന്നുള്ള ഈ യുവാവ് സൗദിയിലെ പഠനത്തിന് ശേഷമാണ് അമേരിക്കയിലേക്ക് പറന്നത്.
കാലിഫോര്‍ണിയ സ്റ്റേറ്റ് യൂനിവേഴ്സിറ്റിയില്‍ നിന്നാണ് മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദം കരസ്ഥമാക്കിയത്. സൗദിയില്‍ നിന്നുള്ള എന്‍ജിനീയറിങ് ബിരുദധാരിക്ക് ലോകത്തെ ഏറ്റവും പ്രമുഖമായ ബഹിരാകാശ ഗവേഷണ കേന്ദ്രത്തില്‍ എത്തിപ്പെടാനായത് അമേരിക്കയില്‍ പഠനം തുടരുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രചോദനമാകുമെന്നാണ് വിദ്യാഭ്യാസ വിദഗ്ധര്‍ കരുതുന്നത്. അമേരിക്കയില്‍ 61,287 സൗദി വിദ്യാര്‍ഥികളാണ് ഉപരി പഠനം നടത്തുന്നത്. ഇതില്‍ നല്ളൊരു ശതമാനവും എന്‍ജിനീയറിങ് ബിരുദത്തിനാണ് വിവിധ സര്‍വകലാശാലകള്‍ക്കു കീഴില്‍ പഠിച്ചുകൊണ്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.