ധാര്‍മിക ബോധമുള്ള  യുവതലമുറ രാഷ്ട്രത്തിന്‍െറ അമൂല്യ നിധി -വിദ്യാര്‍ഥി സമ്മേളനം

ദമ്മാം: ധാര്‍മിക ബോധമുള്ള യുവതലമുറ ഏതൊരു രാഷ്ട്രത്തിന്‍െറയും അമൂല്യ നിധിയാണെന്നും ജീവിതത്തിലെ ഏറ്റവും കര്‍മ്മശേഷിയുള്ള കൗമാരം നന്മയില്‍ ഉപയോഗപ്പെടുത്തണമെന്നും  ദമ്മാം ഇസ്ലാമിക് കള്‍ച്ചറല്‍ സെന്‍റര്‍ മേധാവി ഡോ.അബ്ദുല്‍വാഹിദ് അല്‍ മസ്റൂഇ. ദമ്മാം ഇസ്ലാമിക് കള്‍ച്ചറല്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്‍ററിന്‍െറ സഹകരണത്തോടെ സംഘടിപ്പിച്ച വിദ്യാര്‍ഥി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നാല് സെഷനുകളിലായി നടന്ന സമ്മേളനത്തില്‍ എന്‍.വി സാലിം, ഇമ്പിച്ചി കോയ കൈതയില്‍, ഷമീര്‍ മുണ്ടേരി എന്നിവര്‍ അധ്യക്ഷത വഹിച്ചു. ഹാരിസ് ബിന്‍ സലീം, അബ്ദുറഹ്മാന്‍ ഫാറൂഖി ചുങ്കത്തറ, അബ്ദുല്‍ ജബ്ബാര്‍ മദീനി, ഉസാമ ബിന്‍ ഫൈസല്‍, മുഹമ്മദ്  ശാക്കിര്‍ സ്വലാഹി എന്നിവര്‍ സംസാരിച്ചു. പെണ്‍കുട്ടികള്‍ക്കായി നടത്തിയ പ്രത്യേക സെഷന് അമത്തുന്നൂര്‍ ബിന്‍ത് സുഹൈര്‍ നേതൃത്വം നല്‍കി. റംഷാദ് കൊടുങ്ങല്ലൂര്‍ സ്വാഗതവും ജിഹാദ് തൊടികപ്പുലം നന്ദിയും പറഞ്ഞു. ഫൈസല്‍ കൈതയില്‍, നൗഷാദ് തൊളിക്കോട്, അബ്ദുല്‍ ജബ്ബാര്‍ വിളത്തൂര്‍, അബ്ദുല്‍ അസീസ്, റഷീദ് ആക്സിയോം, സുധീര്‍ എടത്തനാട്ടുകര, ബിയാസ്, റോഷന്‍, ജാഫര്‍ കല്ലടി, സാജിര്‍ മൗവഞ്ചേരി, ഹുസൈന്‍ നൗഷാദ്, ആദില്‍ നൗഷാദ്, ബിലാല്‍ അബ്ദുല്‍ മജീദ് വലീദ് അമല്‍ തന്‍വീര്‍ എന്നിവര്‍ നേതൃത്വം നല്‍കി. 

Tags:    
News Summary - saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.