?????? ????????????? ????? ???????????

പരിസ്ഥിതി സംരക്ഷണത്തിന്‍െറ പ്രാധാന്യമോതി യാമ്പു തടാകം; വിനോദ സഞ്ചാരികളുടെ പറുദീസ 

യാമ്പു: വ്യവസായ നഗരിയില്‍ പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി വിനോദസഞ്ചാരികളുടെ പറുദീസയായി മാറിയ ഒരിടമുണ്ട്. ‘യാമ്പു ലേക്ക്’ എന്നറിയപ്പെടുന്ന തടാകവും അതിന് ചാരെ പച്ചവിരിച്ചു നില്‍ക്കുന്ന പുല്‍മേടുകളും ഉദ്യാനങ്ങളും നയന മനോഹരമായ കാഴ്ച് തന്നെയാണ്. 4,175 ഘന മീറ്റര്‍ ജലമാണ് 2,982 ചതുരശ്ര മീറ്ററിലേറെ വിസ്തീര്‍ണമുള്ള തടാകത്തിന്‍െറ സംഭരണശേഷി. തടാകത്തിന്ചുറ്റും 21.276 ചതുരശ്ര മീറ്ററില്‍ വിശാലമായ പുല്‍മേടുകളിലാണ് ഉദ്യാനം സംവിധാനിച്ചിരിക്കുന്നത്. സഞ്ചാരികള്‍ക്ക് വിശ്രമിക്കാനും ഒന്നിച്ചിരുന്ന് ഉല്ലസിക്കാനും കുട്ടികള്‍ക്ക് വിനോദങ്ങളില്‍ മുഴുകാനും ആവശ്യമായ സൗകര്യങ്ങളുണ്ട്. തടാകത്തിനു ചുറ്റും ഈന്തപ്പനകളും തെങ്ങുകളും മറ്റു വിവിധ വൃക്ഷങ്ങളും തണല്‍ പാകുന്ന നടപ്പാതകളും. വര്‍ണാഭമായ അലങ്കാരവിളക്കുകള്‍ രാക്കാഴ്ചകളെ വശ്യമനോഹരമാക്കുന്നു. തടാകത്തിനകത്തെ ജലധാരയും കുറ്റിച്ചെടികള്‍ വെട്ടിയൊതുക്കി തടാകത്തിന് മീതെ രൂപകല്പന ചെയ്ത മേല്‍പ്പാലവും ആകര്‍ഷകമാണ്. യാമ്പുവിലെ ഈ തടാകം കേവലം ഒരു ഉല്ലാസകേന്ദ്രമായി മാത്രമല്ല യാമ്പു റോയല്‍ കമ്മീഷന്‍ അതോറിറ്റി ഇവിടെ സംവിധാനമൊരുക്കിയിരിക്കുന്നത്. തടാകത്തിലുള്ള മത്സ്യങ്ങളെ സ്വതന്ത്രമായി വളരാന്‍ അനുവദിക്കുന്നതിലൂടെ കൊതുകുകളുടെ പ്രജനനത്തിന് തടയിടാനും അധികൃതര്‍ ലക്ഷ്യം വെക്കുന്നു. പരിസ്ഥിതിയുടെ നന്മക്ക് വേണ്ടി തടാക ത്തിലെ മത്സ്യങ്ങളെ പിടിക്കരുതെന്നും അവയെ ഉപദ്രവിക്കാതെ പരിസ്ഥിതി ആരോഗ്യവകുപ്പുമായി സഹകരിക്കണമെന്ന് ഇംഗ്ളീഷിലും അറബിയിലും എഴുതിയ പ്രത്യേക മുന്നറിയിപ്പ് പലകയും തടാകത്തിനടുത്തായി സ്ഥാപിച്ചിട്ടുണ്ട്. വൈവിധ്യമാര്‍ന്ന ജൈവ സമ്പത്തിന്‍െറ കലവറയാണ് തടാകം. യാമ്പു തടാകത്തിലെ മത്സ്യങ്ങള്‍ക്ക് തീറ്റ കൊടക്കുന്ന സ്വദേശികള്‍ ഇവിടത്തെ പതിവുകാഴ്ചയാണ്. 
 
Tags:    
News Summary - saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.